ഫിഫ ക്ലബ് ലോകകപ്പ്: പിഎസ്ജിക്ക് തകർപ്പൻ ജയം
Monday, June 16, 2025 7:19 AM IST
കാലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിലെ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ പിഎസ്ജിക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചത്.
ഫാബിയാൻ റൂയിസും വിട്ടിന്യയും സെന്നി മയുലു ലീ കാംഗ്- ഇൻ എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. റൂയിസ് 19-ാം മിനിറ്റിലും വിട്ടിന്യ 45+1ാം മിനിറ്റിലും മയുലു 87-ാം മിനിറ്റിലും ലീ കാംഗ് 90+7-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ പിഎസ്ജിക്ക് മൂന്ന് പോയിന്റായി. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് എത്താനും ഇതോടെ സാധിച്ചു.