രാജ്യസഭയിലേക്കില്ലെന്ന് വ്യക്തമാക്കി അരവിന്ദ് കേജരിവാൾ
Monday, June 23, 2025 6:35 PM IST
ന്യൂഡൽഹി: രാജ്യസഭയിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സഞ്ജയ് അറോറ വിജയിച്ചതോടെ ഒഴിവുവരുന്ന സീറ്റിൽ താൻ മത്സരിക്കില്ലെന്നാണ് കേജരിവാൾ വ്യക്തമാക്കിയത്.
ആരാകും രാജ്യസഭാ സ്ഥാനാർഥിയെന്ന കാര്യം പാർട്ടി രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും കേജരിവാൾ പറഞ്ഞു.