ഹിന്ദി ശത്രുവല്ലെന്ന് അമിത് ഷാ; എങ്കില്‍ ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെയെന്ന് കനിമൊഴി
Sunday, June 29, 2025 12:53 AM IST
ചെന്നൈ: ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി.
ഹിന്ദി ആരുടെയും ശത്രുവല്ല എന്നതുപോലെ തമിഴും ആരുടെയും ശത്രുവല്ലെന്നും ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്നുമാണ് കനിമൊഴി പറഞ്ഞത്.
"ഞങ്ങളും ആരുടെയും ശത്രുവല്ല. എല്ലാവരും ഞങ്ങള്‍ക്ക് സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഭാഷയും പഠിക്കൂ. ഉത്തരേന്ത്യയിലെ ജനങ്ങള്‍ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർഥ ദേശീയോദ്ഗ്രഥനം.'-കനിമൊഴി പറഞ്ഞു. അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കനിമൊഴിയുടെ മറുപടി.