മാ​ഡ്രി​ഡ്: കാ​റ​പ​ക​ട​ത്തി​ൽ പോ​ര്‍​ച്ചു​ഗ​ൽ ഫു​ട്‌​ബോ​ള്‍ താ​രം ഡി​യോ​ഗോ ജോ​ട്ട​യ്ക്ക് (28) ദാ​രു​ണാ​ന്ത്യം. വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ൻ സ്പെ​യി​നി​ലെ സ​മോ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജോ​ട്ട​യു​ടെ സ​ഹോ​ദ​നും ഫു​ട്ബോ​ൾ താ​ര​വു​മാ​യ ആ​ന്ദ്രെ സി​ൽ​വ​യും മ​രി​ച്ചു. കാ​റി​ൽ ഇ​രു​വ​രും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​യാ​യ റൂ​ത്ത് കാ​ർ​ഡോ​സോ​യെ ജോ​ട്ട വി​വാ​ഹം ചെ​യ്ത​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​രു​വ​ർ​ക്കും മൂ​ന്നു കു​ട്ടി​ക​ളു​മു​ണ്ട്. 1996-ല്‍ ​പോ​ര്‍​ട്ടോ​യി​ല്‍ ജ​നി​ച്ച ജോ​ട്ട പാ​ക്കോ​സ് ഡി ​ഫെ​രേ​ര​യു​ടെ യൂ​ത്ത് അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ് ക​ളി ജീ​വി​തം ആ​രം​ഭി​ച്ച​ത്.

2016-ല്‍ ​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക് മാ​റി. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത വ​ര്‍​ഷം പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വോ​ള്‍​വ​ര്‍​ഹാം​പ്ട​ണ്‍ വാ​ണ്ട​റേ​ഴ്‌​സി​ലെ​ത്തി. 2020-ലാ​ണ് ലി​വ​ര്‍​പൂ​ളി​ലെ​ത്തു​ന്ന​ത്. ക്ല​ബി​നാ​യി 123 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 47 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.