നവകേരള സദസിലെ രക്ഷാപ്രവർത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്ന് കോടതി
Thursday, July 3, 2025 7:54 PM IST
കൊച്ചി: നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്ന് കോടതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജി പരിഗണിച്ചാണ് എറണാകുളം സിജെഎം കോടതി നിലപാട് വ്യക്തമാക്കിയത്.
ജനപ്രതിനിധികൾക്കെതിരെ കേസ് എടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്നാണ് കോടതിയുടെ നിരീക്ഷണം. തുടർന്ന് ഹർജി പരിഗണിക്കുന്നത് നവംബർ ഒന്നിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് സ്വകാര്യ അന്യായത്തിലെ ആവശ്യം.
പതിനഞ്ച് തവണ ഉത്തരവ് പറയാന്‍ മാറ്റിയ ശേഷമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തീരുമാനമെടുത്തത്. രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്നായിരുന്നു നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് സിജെഎം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്.