കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് മ​രി​ച്ച ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ 30 ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മെ​ഡ‍ി​ക്ക​ൽ കോ​ള​ജി​ലെ പ​ത്ത്, പ​തി​നൊ​ന്ന്, പ​തി​നാ​ലാം വാ​ർ​ഡു​ക​ള​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യു​ടെ ഭാ​ഗം ഇ​ടി​ഞ്ഞ് വീ​ഴു​ന്ന​ത്.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ‍​ർ​ജും, വി.​എ​ൻ.​വാ​സ​വ​നും അ​ക​ത്ത് ആ​രും കു​ടു​ങ്ങി​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​ന്ദു​വി​ന്‍റെ മ​ക​ൾ ത​ന്‍റെ അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് തെ​ര​ച്ചി​ൽ തു​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. സ്ഥ​ല​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.