ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ വി​ഷ​യം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ ആ​ര്‍​ജെ​ഡി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭാ എം​പി മ​നോ​ജ് ഝാ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ല്‍ ആ​ര്‍​ജെ​ഡി​ക്കു വേ​ണ്ടി ഹാ​ജ​രാ​കും.

അ​ന​ര്‍​ഹ​രെ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​ണ് സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ വാ​ദം. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ പാ​വ​പ്പെ​ട്ട​വ​രെ​യും പാ​ര്‍​ശ്വ​വ​ത്കൃ​ത​രെ​യും പ​ട്ടി​ക​യി​ല്‍​നി​ന്ന് പു​റ​ന്ത​ള്ളാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഈ ​വ​ർ​ഷം അ​വ​സാ​ന​മാ​ണ് സം​സ്ഥാ​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.