മ​ല​പ്പു​റം: ത​ല​പ്പാ​റ​യി​ൽ കാ​റ് ഇ​ടി​ച്ചു തോ​ട്ടി​ൽ വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.​വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി ഹാ​ഷി​റാ​ണ് (22) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ ഹാ​ഷി​ർ തോ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. തോ​ട്ടി​ലെ കു​ത്തൊ​ഴു​ക്കും ശ​ക്ത​മാ​യ മ​ഴ​യും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.