നാലാം മത്സരത്തിൽ തകർപ്പൻ ജയം; ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
Thursday, July 10, 2025 2:40 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയങ്ങൾക്ക് പിന്നാലെ നാലാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര വിജയത്തിലേയ്ക്ക് ഇന്ത്യൻ വനിതകൾ എത്തിയത്. 3-1 നാണ് ഇന്ത്യൻ വനിതകൾ പരമ്പര സ്വന്തമാക്കിയത്.
നാലാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്. ഇംഗ്ലീഷ് വനിതകൾ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം മൂന്നോവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ മറികടന്നു.
സ്മൃതി മന്ദാനയും ഷെഫാലി വർമയും ജെമീമ റോഡ്രിഗസും ഹർമൻപ്രീത് കൗറും ഇന്ത്യയ്ക്കായി തിളങ്ങി. 32 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപസ്കോററർ. ഷെഫാലി വർമ 31 റൺസും ഹർമൻപ്രീത് കൗർ 26 റൺസും ജെമീമ 24 റൺസും എടുത്തു.
ഇംഗ്ലണ്ടിനായി ഷാർലറ്റ് ഡീനും സോഫി എക്ലേസ്റ്റോണും ഇസി വോംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.