പത്താം ക്ലാസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
Thursday, July 10, 2025 8:02 AM IST
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹ ആണ് (15) മരിച്ചത്.
ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്. മാന്നാർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.