തദ്ദേശ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ചകളിലേക്ക് യുഡിഎഫ്
Thursday, July 10, 2025 10:27 PM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് യുഡിഎഫ് മുന്നൊരുക്കത്തിലേക്ക് കടക്കുന്നു. മുന്നൊരുക്കത്തിന്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചർച്ച നടത്താൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
സീറ്റുകളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം യോഗത്തിലുയർന്നു. യുഡിഎഫിലെ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് ഒഴിവാക്കാനാണ് നീക്കം.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കണമെന്ന ആവശ്യം ഉന്നയിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ മുന്നണി വിപുലീകരണം ചർച്ചയായില്ല.