ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല ന​വോ​ദ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി നേ​ഹ​യു​ടേ​ത് ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​ലീ​സ്. നേ​ഹ​യു​ടെ ഡ​യ​റി​ക്കു​റി​പ്പു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.

മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പു​ക​ള്‍ ഡ​യ​റി​യി​ലു​ണ്ടാ​യി​രു​ന്നു. സ​ഹ​പാ​ഠി​ക​ള്‍​ക്ക് ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു കു​റി​പ്പ്. നേ​ഹ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ല്‍ നേ​ഹ​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് നേ​ഹ​യെ ഹോ​സ്റ്റ​ലി​ലെ ശു​ചു​മു​റി​ക്ക് സ​മീ​പം കൈ​വ​രി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.