അങ്കമാലിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീഷ സ്വദേശി അറസ്റ്റില്‍
Friday, July 11, 2025 11:53 AM IST
അങ്കമാലി: തുറവൂരില്‍ പട്ടാപ്പകല്‍ റോഡില്‍വച്ച് യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ ഒഡീഷ സ്വദേശി സന്തനു ബിശ്വാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
പണിമുടക്ക് ദിവസമായിരുന്ന ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തുറവൂര്‍ ഭാഗത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ 36-കാരിക്ക് നേരെയായിരുന്നു അതിക്രമം.
ഇവരെ റോഡിലേക്ക് തള്ളിയിട്ട ശേഷം വസ്ത്രങ്ങള്‍ വലിച്ച് അഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി ബൈക്കില്‍ വന്നവര്‍ ഇടപെട്ടതോടെയാണ് യുവതി രക്ഷപെട്ടത്. പിന്നീട് ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.