കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; അപകടമൊഴിവായത് തലനാരിഴയ്ക്ക്
Friday, July 11, 2025 1:20 PM IST
കണ്ണൂർ: വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തി. വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെ ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്.
റെയിൽ ലൈനിന്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തിൽ വച്ചത്. തുടർന്ന് അല്പനേരം ട്രെയിൻ നിർത്തിയിട്ടു. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതിനാൽ വൻ അപകടമാണൊഴിവായത്. തുടർന്ന് റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.