ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ൽ 504 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന അ​ജി​ത് കു​മാ​റാ​ണ് (30) പി​ടി​യി​ലാ​യ​ത്.

ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പ​ക്ട​ര്‍ പി​എം സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഞ്ഞി​ക്കു​ഴി, ക​ള​ത്തി​വീ​ട്, വ​ന​സ്വ​ര്‍​ഗം ഭാ​ഗ​ത്ത് യു​വാ​ക്ക​ള്‍​ക്ക് വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​ജി​ത് കു​മാ​ര്‍ ഇ​തി​നു​മു​മ്പും ക​ഞ്ചാ​വു​കേ​സി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കെ​തി​രെ എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.