സാറന്മാരേ, ഇ​നി​യെ​ങ്കി​ലും തു​​റ​​ക്കു​​മോ ഈ ​​മാ​​രി​​ക്ക​​ലു​​ങ്ക് പാ​​ലം?
സ്റ്റു​​ഡ​​ന്‍റ് റി​​പ്പോ​​ർ​​ട്ട​​ർ: ജു​​​​വാ​​​​നാ​​​​മോ​​​​ൾ വി. ​​​​ജോ​​​​ർ​​​​ജ്, പ്ല​​​​സ് വ​​​​ണ്‍ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി,വി​​​​മ​​​​ല പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ, തൊ​​​​ടു​​​​പു​​​​ഴ
തൊ​​​​ടു​​​​പു​​​​ഴ: എ​​​ല്ലാ​​​വ​​​രും പ​​​റ​​​ഞ്ഞു മ​​​ടു​​​ത്തു, ഇ​​​നി ഞ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​ഞ്ഞാ​​​ലെ​​​ങ്കി​​​ലും ഇ​​​തൊ​​​ന്നു ന​​​ട​​​പ്പാ​​​ക്കി​​​ത്ത​​​രു​​​മോ? കോ​​​ടി​​​ക​​​ൾ മു​​​ട​​​ക്കി പാ​​​ലം പ​​​ണി ക​​​ഴി​​​ഞ്ഞി​​​ട്ട് വ​​​ർ​​​ഷം ര​​​ണ്ട്... പ​​​ക്ഷേ, പാ​​​ല​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റാ​​​ൻ വ​​​ഴി പ​​​ണി​​​തി​​​ല്ല. മാ​​​രി​​​ക്ക​​​ലു​​​ങ്ക്- കാ​​​ഞ്ഞി​​​ര​​​മ​​​റ്റം പാ​​​ല​​​ത്തി​​​ന്‍റെ ഗ​​​തി​​​കേ​​​ടാ​​​ണി​​​ത്.

കാ​​​ര​​​ണം പ​​​ല​​​ത്

പ​​​റ​​​യു​​​ന്ന കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ല​​​താ​​​ണ്. പ്ര​​​വേ​​​ശ​​​നപാ​​​ത​​​യ്ക്കുവേ​​​ണ്ടി സ്ഥ​​​ലം​​​കൊ​​​ടു​​​ക്കാ​​​ൻ മൂ​​​ന്നു വ്യ​​​ക്തി​​​ക​​​ൾ ഇ​​​നി​​​യും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല​​​ത്രേ. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ മെ​​​ല്ലെ​​​പ്പോ​​​ക്കു​​​കൂ​​​ടി ആ​​​കു​​​ന്പോ​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടേ​​​ണ്ട ഒ​​​രു പാ​​​ലം വെ​​​റും നോ​​​ക്കു​​​കു​​​ത്തി. പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ശ്ര​​​​മ​​​​ഫ​​​​ല​​​​മാ​​​​യി​​​​ട്ടാ​​​​ണ് പാ​​​​ലം നി​​​​ർ​​​​മാ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. മു​​​​നി​​​​സി​​​​പ്പ​​​ൽ കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​ർ ഇ​​​​തൊ​​​​ന്നു തു​​​​റ​​​​ന്നുകി​​​​ട്ടാ​​​​ൻ ചി​​​ല ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

പാ​​​ലം തു​​​റ​​​ന്നാ​​​ൽ

ഈ ​​​​പാ​​​​ലം തു​​​​റ​​​​ന്നാ​​​​ൽ തൊ​​​​ടു​​​​പു​​​​ഴ​ ടൗ​​​​ണി​​​​ലെ തി​​​ര​​​ക്കും ബ്ലോ​​​ക്കും പ​​​കു​​​തി തീ​​​രും. മൂ​​​​ല​​​​മ​​​​റ്റം, ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്കു ടൗ​​​​ണ്‍ ചു​​​​റ്റാ​​​​തെ മ​​​​ങ്ങാ​​​ട്ടു​​​​ക​​​​വ​​​​ല വ​​​​ഴി മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, ക​​​​രി​​​​മ​​​​ണ്ണൂ​​​​ർ, വ​​​​ണ്ണ​​​​പ്പു​​​​റം​​​​വ​​​​ഴികളിലേക്കു ​​​​പോ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കും. കൂ​​​ടാ​​​തെ ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന​​​ത് വി​​​​മ​​​​ല പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളാ​​​​യ ഞ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ്. മാ​​​​രി​​​​ക്കലു​​​​ങ്ക്, മു​​​​ട്ടം, ഉ​​​​റ​​​​വ​​​​പ്പാ​​​​റ, മ്രാ​​​​ല, മ​​​​ല​​​​ങ്ക​​​​ര ജം​​​​ഗ്ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു നി​​​ര​​​വ​​​ധി കു​​​​ട്ടി​​​​ക​​​​ൾ വി​​​​മ​​​​ല​​​​യി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​അ​​​പ്രോ​​​​ച്ച് റോ​​​​ഡ് തീ​​​ർ​​​ന്നാ​​​ൽ ല​​​​ക്ഷ്മി​​​​സ്റ്റോ​​​​ർ മു​​​​ത​​​​ലി​​​​യാ​​​​ർ​​​​മ​​​​ഠം വ​​​​ഴി ടൗ​​​​ണ്‍ ചു​​​​റ്റാ​​​​തെ സ്കൂ​​​​ളി​​​​ൽ നേ​​​​രി​​​​ട്ടെ​​​ത്താ​​​ൻ സാ​​​​ധി​​​​ക്കും.

കോ​​​ടി​​​ക​​​ൾ​​​ക്കു വി​​​ല​​​യി​​​ല്ലേ..

അ​​​​ഞ്ചു​​​​കോ​​​​ടി 27 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​​തി​​​​ൽ 4.80 കോ​​​​ടി മു​​​​ട​​​​ക്കി​ പാ​​​ലം തീ​​​ർ​​​ത്തു. ബാ​​​​ക്കി തു​​​​ക പ്ര​​​​വേ​​​​ശ​​​​ന​പാ​​​ത​​​യ്ക്കു​​​ള്ള​​​താ​​​ണ്. മാ​​​​രി​​​​യി​​​​ൽ ക​​​​ലു​​​​ങ്ക് ജം​​​​ഗ​​​​ഷ​​​​നി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പാ​​​​ത നി​​​​ർ​​​​മാ​​​​ണം ഇ​​​​ട​​​​യ്ക്ക് ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, കാ​​​​ഞ്ഞി​​​​ര​​​​മ​​​​റ്റം ഭാ​​​​ഗ​​​​ത്തു യാ​​​​തൊ​​​​രു​​​​വി​​​​ധ നി​​​​ർ​​​​മാ​​​​ണ​​​വും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. സ്ഥ​​​​ല​​​​വി​​​​ല​​​​യെ​​​​ച്ചൊ​​​​ല്ലി ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സ്ഥ​​​​ലം ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ​ശേ​​​​ഷ​​​​മേ പ​​​​ണം ന​​​​ൽ​​​​കൂ എ​​​​ന്ന നി​​​​ല​​​​പാ​​​​ട് ഉ​​​​ട​​​​മ​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. ഇ​​​​തോ​​​​ടെ​ നി​​​​ർ​​​​മാ​​​​ണം വ​​​​ഴി​​​​മു​​​​ട്ടി​. സ്ഥ​​​​ലം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​നു​​​​ള്ള ഫ​​​​യ​​​​ൽ ക​​​​ള​​​ക്‌​​​ട​​​റേ​​​​റ്റി​​​​ൽ ത​​​​യാ​​​​റാ​​​​യി​​​​ വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.
student reports contact address