കേരളം റഷ്യയെ പോലെ
ഐ​ശ്വ​ര്യ കെ.​വി.
ക്ലാ​സ് 9
ഹോ​ളി​ഫാ​മി​ലി സി​ജി​എ​ച്ച് ചെ​മ്പു​ക്കാ​വ്
റ​ഷ്യ ലോ​ക​ക​പ്പ് 2018 ഏ​വ​ര്‍ക്കും പ്ര​തീ​ക്ഷ​യേ​കി​ക്കൊ​ണ്ടാ​ണ് ക​ട​ന്നു​വ​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ക​ത്ത​ട്ടി​ല്‍ അ​ടി​പ​ത​റി​യ​വ​ര്‍ ഏ​റെ പ്ര​ത്യേ​കി​ച്ചും ആ​രാ​ധ​ക​ശ്ര​ദ്ധ നേ​ടി​യ ബ്ര​സീ​ല്‍, അ​ര്‍ജ​ന്‍റീ​ന, ജ​ര്‍മ​നി, സ്‌​പെ​യി​ന്‍, പോ​ര്‍ച്ചു​ഗ​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ടീ​മു​ക​ള്‍ സെ​മി ഫൈ​ന​ല്‍ കാ​ണാ​തെ ക്വാ​ട്ട​റി​ലും പ്രീ-​ക്വാ​ര്‍ട്ട​റി​ലു​മെ​ല്ലാ​മാ​യി പു​റ​ത്താ​യി. ആ​റ്റി​ല്‍ചാ​ട​ലും പൊ​ട്ടി​ക്ക​ര​ച്ചി​ലും ഫ്ളക്‌​സ് ക​ത്തി​ക്ക​ലു​മെ​ല്ലാ​മാ​യി ആ​രാ​ധ​ക​ര്‍ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ടീ​മു​ക​ളു​ടെ തോ​ല്‍വി​യി​ല്‍ അ​നു​ശോ​ചി​ച്ചു.

ഈ ​ലോ​ക​ക​പ്പ് കാ​ല​ത്ത് കേ​ര​ള​ത്തി​ല്‍ വ​ലി​യ ആ​വേ​ശ​മാ​ണ് എ​ല്ലാ​വ​ര്‍ക്കും. ന​മ്മു​ടെ നാ​ട്ടി​ല്‍ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച ടീ​മു​ക​ളാ​ണ​ല്ലോ ബ്ര​സീ​ലും അ​ര്‍ജ​ന്‍റീ​ന​യും ജ​ര്‍മ​നി​യും പോ​ര്‍ച്ചു​ഗ​ലു​മെ​ല്ലാം. ആ​രാ​ധ​ക​രു​ടെ ആ​രാ​ധ​ന അ​വ​ര്‍ ഉ​യ​ര്‍ത്തു​ന്ന കൂ​റ്റ​ന്‍ ഫ്ള​ക്‌​സ് ബോ​ര്‍ഡു​ക​ളി​ലാ​ണ് ഇ​ന്നു പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​രം ടീ​മു​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി ആ​രാ​ധ​ക​രു​ടെ നെ​ഞ്ച് ക​ല​ക്കി​യെ​ങ്കി​ലും കോ​ഴി​ക്കൂ​ട് മ​റ​യ്ക്കാ​ന്‍ ഈ ​ഫ്ളക്‌​സ് ബോ​ര്‍ഡു​ക​ള്‍ വീ​ട്ട​മ്മ​മാ​ര്‍ക്ക് തു​ണ​യാ​വു​ന്നു.
student reports contact address