കൊല്ലമുള: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽപെട്ട കൊല്ലമുള കവലയിലെ പാലം അപകടത്തിലേക്ക് വായതുറന്നിരിക്കുന്നു. അന്പതു വർഷത്തിലേറെ പഴക്കംചെന്ന ഈ പാലത്തിന് സംരക്ഷണഭിത്തിയില്ല. വീതിയില്ലാത്ത പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്പോൾ കൂട്ടിയിടിക്കാനും സാധ്യത ഏറെ.
പാലം യാത്രക്കാർക്കും സ്കൂൾ ബസുകൾക്കും ആശങ്കയായി മാറി.ചാത്തൻതറമുക്കൂട്ടുതറ റോഡ് തകർന്നിട്ടും നാളുകളാ യി. ഭരണസമിതി മാറിമാറി വന്നെങ്കിലും റോഡിന്റെയും പാലത്തിന്റെയും കാര്യത്തിൽ ഒരു നടപടിയുമില്ല.അധികാരികൾ ശ്രദ്ധിക്കണം.