എ​ന്നാ​ലും ആ​മ​സോ​ണേ... ഇ​തൊ​രു ഒ​ന്നൊ​ന്ന​ര പാ​ക്കേ​ജാ​യി​പ്പോ​യി!
Monday, August 24, 2020 4:19 PM IST
ത​ക്കാ​ളി​പ്പെ​ട്ടി​ക്ക് ഗോ​ദ​റേ​ജി​ന്‍റെ പൂ​ട്ട് എ​ന്നെ​ക്കെ കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നെ​യും ക​ട​ത്തി​വെ​ട്ടു​ന്ന ഒ​രു കാ​ര്യ​മാ​ണ് ഓ​ൺ​ലൈ​ൻ വി​ല്പ​ന​ക്കാ​രാ​യ ആ​മ​സോ​ൺ ഇം​ഗ്ല​ണ്ടി​ലെ ഹെ​ർ​ട്ട്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ ബു​ഷെ ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന ക്ലാ​ര റ​മിം​ഗ്ട​ണി​നോ​ട് ചെ​യ്ത​ത്.

സം​ഭ​വം മ​റ്റൊ​ന്നു​മ​ല്ല ക്ലാ​ര ആ​മ​സോ​ൺ വെ​ബ്സൈ​റ്റി​ൽ ക​യ​റി ഒ​രു ത​ല​യ​ണ ഓ​ർ​ഡ​ർ ചെ​യ്തു. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ല​യ​ണ​യു​മാ​യി പാ​ക്കേ​ജ് വീ​ട്ടി​ലെ​ത്തി. പാ​ക്കേ​ജ് ഒ​പ്പി​ട്ടു​വാ​ങ്ങാ​ൻ വീ​ടി​ന് മു​ൻ​വ​ശ​ത്ത് എ​ത്തി​യ ക്ലാ​ര പ​ക്ഷേ ഞെ​ട്ടി. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ക്ലാ​ര​യു​ടെ അ​ത്ര​യും വ​ലി​പ്പ​മു​ള്ള (ഏ​ക​ദേ​ശം അ​ഞ്ച് അ​ടി​യോ​ളം) കാ​ർ​ഡ് ബോർഡ് പെ​ട്ടി​യാ​ണ് പാ​ഴ്സ​ലാ​യി വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​മ​സോ​ൺ​കാ​ർ​ക്ക് അ​ഡ്ര​സ് മാ​റി​പ്പോ​യ​താ​ണെ​ന്നാ​ണ് ക്ലാ​ര ആ​ദ്യം ക​രു​തി​യ​ത്. പാ​ഴ്സ​ലി​ലെ അ​ഡ്ര​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ത് ക്ലാ​ര​യു​ടേ​ത് ത​ന്നെ​യാ​യി​രു​ന്നു. ഇ​നി​യി​പ്പോ​ൾ താ​ൻ ഓ​ർ​ഡ​ർ ചെ​യ്ത ത​ല​യ​ണ​യു​ടെ എ​ണ്ണം കൂ​ടി​പ്പോ​യോ എ​ന്നു ക​രു​തി ഓ​ർ​ഡ​ർ ചെ​ക്ക് ചെ​യ്തെ​ങ്കി​ലും അ​തി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​യി​രു​ന്നു കാ​ണി​ച്ച​ത്.

എ​ങ്കി​ൽ പി​ന്നെ പാ​ക്കേ​ജിം​ഗി​ൽ പ​റ്റി​യ പി​ഴ​വാ​യി​രി​ക്കും എ​ന്ന സം​ശ​യ​ത്തോ​ടെ​യും ഭീ​മ​ൻ പെ​ട്ടി​ക്കു​ള്ളി​ൽ എ​ന്താ​യി​രി​ക്കും എ​ന്ന ആ​കാം​ഷ​യോ​ടും കൂ​ടെ പെ​ട്ടി പൊ​ട്ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ ക്ലാ​ര വീ​ണ്ടും ഞെ​ട്ടി. അ​തി​ൽ നി​റ​യെ പേ​പ്പ​ർ ക​ഷ​ണ​ങ്ങ​ൾ. ഒ​ടു​വി​ൽ പേ​പ്പ​ർ ക​ഷ​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി മാ​റ്റി​നോ​ക്കി​യ​പ്പോ​ൾ പെ​ട്ടി​യു​ടെ ഒ​രു മൂ​ല​യ്ക്കാ​യി ദാ ​കി​ട​ക്കു​ന്നു താ​ൻ ഓ​ർ​ഡ​ർ ചെ​യ്ത ത​ല​യ​ണ. അ​തെ ഒ​രു ഒ​രൊ​ന്നൊ​ന്ന​ര പാ​ക്കേ​ജി​ൽ വ​ന്ന കു​ഞ്ഞ​ൻ ത​ല​യ​ണ.



ഭീ​മ​ൻ കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി അ​യ​ച്ചു​ത​ന്ന് ആ​മ​സോ​ൺ ത​ന്നെ ഞെ​ട്ടി​ച്ച സം​ഭ​വം ക്ലാ​ര ത​ന്നെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്. ത​ല​യ​ണ ഓ​ർ​ഡ​ർ ചെ​യ്ത ത​നി​ക്ക് കി​ട​ക്ക നി​ർ​മി​ക്കാ​ൻ ത​ക്ക വ​ലി​പ്പ​മു​ള്ള പെ​ട്ടി അ​യ​ച്ച​തി​ന് ആ​മ​സോ​ണി​നെ ട്രോ​ളി ആ ​കാ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക്ക​ക​ത്ത​ത് ത​ല​യ​ണ വ​ച്ചു കി​ട​ക്കു​ന്ന ചി​ത്ര​വും ക്ലാ​ര സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

89 പൗ​ണ്ട് (ഏ​ക​ദേ​ശം 8,729 രൂ​പ) വി​ല​വ​രു​ന്ന ത​ല​യ​ണ​യാ​ണ് ക്ലാ​ര ഓ​ർ​ഡ​ർ ചെ​യ്ത​ത്. ത​ല​യ​ണ പൊ​ട്ടു​മെ​ന്ന് ക​രു​തി​യാ​ണോ നി​ങ്ങ​ൾ വ​ലി​യ പെ​ട്ടി​യി​ൽ അ​യ​ച്ച​ത് എ​ന്ന് 42 കാ​രി​യാ​യ ക്ലാ​ര ആ​മ​സോ​ണി​നോ​ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ചോ​ദി​ച്ചു. താ​ൻ ഒ​രു പ​രി​സ്ഥി​തി​വാ​ദി ആ​യ​തി​നാ​ൽ ബോ​ക്സ് അ​തേ​പ​ടി ച​വ​റ്റു​കൊ​ട്ട​യി​ൽ ഇ​ട്ടെ​ന്നും ക്ലാ​ര വ്യ​ക്ത​മാ​ക്കി.

ക്ലാ​ര​യു​ടെ ഈ ​പോ​സ്റ്റ് ഇ​പ്പോ​ൾ സ​മൂ​ഹമാധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. സം​ഭ​വ​ത്തെ​പ്പ​റ്റി ആ​മ​സോ​ൺ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.