പശ്ചിമ ബംഗാളില്‍ ആന ഇടഞ്ഞപ്പോള്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം
Saturday, March 11, 2023 11:45 AM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി സംഭവങ്ങളുടെ വീഡിയോകള്‍ നിമിഷനേരംകൊണ്ട് ആളുകളില്‍ എത്താറുണ്ട്.ഇവയില്‍ ചിലത് ചിരിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ഭയപ്പെടുത്തും. അത്തരത്തിലൊരു വീഡിയോ ആണ് അടുത്തിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
ദൃശ്യങ്ങളില്‍ പശ്ചിമ ബംഗാളിലെ ഒരു തെരുവില്‍ നിന്നുള്ള കാഴ്ചയാണുള്ളത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു ഇഗ്ലീഷ് മരുന്നുകടയുടെ അടുത്തായി നില്ക്കുന്ന ചിലരെ കാണാം. വേറെ ചിലര്‍ നിരത്തിന്റെ വശങ്ങളിലായി നില്‍ക്കുകയാണ്.
പെട്ടെന്ന് ഒരു ആന അക്രമകാരിയായി അവിടേക്ക് ഓടിയെത്തുകയാണ്. ഈ സമയം അവിടെ നിന്നിരുന്ന പലരും പലവഴി ഓടി രക്ഷപ്പെടുകയാണ്. എന്നാല്‍ കുറേപേര്‍ ഈ മരുന്നുകടയിലേക്ക് തള്ളിക്കയറുകയാണ്.
അവിടെയെത്തിയ ആന കടയ്ക്ക് മുന്നിലിരുന്ന ഒരു സ്കൂട്ടറും സൈക്കിളും തകര്‍ക്കുന്നു. സമീപത്തായി നിന്ന ഒരു വയോധികയും യുവാവും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. പിന്നാലെ ആന ഓടി മറയുന്നതായും വീഡിയോയിൽ കാണാം.
ഞെട്ടിക്കുന്ന വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിച്ചു. ഓടി രക്ഷപ്പെടാന്‍ വഴിയുണ്ടായിട്ടും ചിലര്‍ ആ മരുന്നുകടയിലേക്ക് തന്നെ ഓടിത്തിരിച്ചെത്തിയതാണ് ചിലരെ അതിശയിപ്പിച്ചത്.