ആനപ്പുറത്ത് കയറി ബാബാ രാംദേവിന്റെ യോഗാഭ്യാസം, പിന്നീട് സംഭവിച്ചത്..!- വീഡിയോ
Wednesday, October 14, 2020 7:23 PM IST
യോഗാഗുരു ബാബാ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഴ്ചയിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ല.
നിലത്തു വീണ അദ്ദേഹം ചിരിച്ചുകൊണ്ട് ഏഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണം.