"അതിപ്പോ ഓരോ ആചാരങ്ങൾ ആകുമ്പോള്‍...’: കല്യാണം മുടങ്ങാഞ്ഞത് ഭാഗ്യം; വീഡിയോ
Saturday, January 21, 2023 10:19 AM IST
വിവാഹം ഏറ്റവും റിസ്ക് പിടിച്ച ഒരു ആചാരമാണെന്ന് പറയാം. നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ "ശരിക്കും ചടങ്ങാ’. കാരണം ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ അത് പടക്ക കടയിലേക്ക് തീപ്പൊരി വീണ പോലാകും. അടി പൊട്ടി തുടങ്ങാന്‍ പിന്നെ താമസം വേണ്ട.
ഇത്തരത്തില്‍ പല കല്യാണങ്ങളും പ്രശ്നമായി മാറിയ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ആ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നെപ്ടിക്ടോക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ചിരിക്കുന്നത്.
ദൃശ്യങ്ങളില്‍ ഒരു വിവാഹ വേദിയാണുള്ളത്. വരനും വധുവും മണ്ഡപത്തില്‍ ഇരിക്കുകയാണ്. ചില ബന്ധുക്കളും സമീപത്തായി നില്ക്കുന്നു. ദൃശ്യങ്ങളില്‍ രണ്ട് യുവാക്കള്‍ വരനും വധുവിനും വശങ്ങളില് നില്ക്കുന്നു. ഇവര്‍ ഒരു വെള്ളത്തുണി ഇരുവര്‍ക്കും മുകളിലായി വലിച്ചുപിടിക്കുന്നു.
അതിന് മുകളിലായി ചോറാ മറ്റൊ പാറ്റുകയാണ്. എന്നാല്‍ യുവാക്കളിലൊരാള്‍ പെട്ടെന്ന് ഈ തുണി വലിച്ചെടുക്കാന്‍ ശ്രമിക്കുന്നു. തത്ഫലമായി മറ്റേ യുവാവ് വധുവിന്റെ മുകളിലേക്ക് വീഴുകയാണ്.
എന്നാല്‍ വീണ യുവാവ് തുണിയില്‍നിന്നും പിടിവിടുന്നില്ല. തുടര്‍ന്ന് നിരവധിപേര്‍ ഇരുവര്‍ക്കും വശത്തായി നിന്ന് ഈ വെള്ളത്തുണിയില്‍ പിടുത്തമിടുകയാണ്. അടിപൊട്ടും എന്ന നിലയിലെത്തുമ്പോള്‍ പല മുതിര്‍ന്നവരും ഇടപെടുകയാണ്.
ഏതായാലും ഒടുവില്‍ യുവാക്കള്‍ പിന്തിരിഞ്ഞു. ദശലക്ഷകണക്കിനുപേര് കണ്ട വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. "ഈ ആളുകള്‍ ആരാണ്, അവര്‍ എവിടെ നിന്നാണ് വരുന്നത്' എന്നാണൊരു ഉപയോക്താവ് വിമര്‍ശിച്ചത്.