ലോ​ക്ക്ഡൗ​ണി​ൽ ബി​നോ​യി​യു​ടെ സ്നേ​ഹ സ്പ​ർ​ശം!
കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു സ്നേ​ഹ​സ്പ​ർ​ശ​മാ​യി മാ​റു​ക​യാ​ണ് ബി​നോ​യി മ​ണി എ​ന്ന ചെ​റു​പ്പ​ക്കാ​ര​നും ന​വ​ജ്യോ​തി ട്ര​സ്റ്റും.

കോ​ട്ട​യം പൂ​വ​ന്തു​രു​ത്ത് പു​തു​പ്പ​റ​ന്പി​ൽ ബി​നോ​യി മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​ജ്യോ​തി ട്ര​സ്റ്റ് കോ​വി​ഡ് കാ​ല​ത്തു വി​സ്മ​യ​ക​ര​മാ​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്.

ഭ​ക്ഷ​ണം, ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ, മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ല്ലാ ദി​വ​സ​വും പ്ര​ഭാ​ത ഭ​ക്ഷ​ണം. നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് വാ​ക്ക​ർ തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ചെ​യ്തു ക​ഴി​ഞ്ഞു.

സ്നേ​ഹ​പ​ന്ത​ൽ

ആ​ർ​പ്പൂ​ക്ക​ര സൂ​ര്യ ​ക​വ​ല​യ്ക്കു സ​മീ​പം റോ​ഡി​ൽ സ്നേ​ഹ​പ​ന്ത​ൽ ഒ​രു​ക്കി​യാ​ണ് നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളെ കോ​വി​ഡ് കാ​ല​ത്തു സ​ഹാ​യി​ച്ച​ത്. ക​വ​ല​യി​ൽ പ​ന്ത​ൽ കെ​ട്ടി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പ​ച്ച​ക്ക​റി​ക​ളും ട്ര​സ്റ്റ് ശേ​ഖ​രി​ച്ചു. ആ​വ​ശ്യ​ക്കാ​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം പ​ന്ത​ലി​ൽ​നി​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ടു​ക്കാ​മാ​യി​രു​ന്നു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ്നേ​ഹ​പ​ന്ത​ൽ സ​ഹാ​യ​മാ​യ​ത്. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ പി​ന്തു​ണ​യും മി​ക്ക പ​രി​പാ​ടി​ക​ൾ​ക്കു​മു​ണ്ടാ​യി​രു​ന്നു.

ആ​ർ​പ്പൂ​ക്ക​ര, അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു കോ​വി​ഡ് കാ​ല​ത്തു മൂ​ന്നു ത​വ​ണ​യാ​ണ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. 21 പ​ല​വ്യ​ജ്ഞ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റ് വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ലൈ​വ് പാഴ്സ​ൽ വ​ണ്ടി

ആ​രും വി​ശ​ന്നി​രി​ക്കാ​തി​രി​ക്കാ​നാ​യി ട്ര​സ്റ്റ് ആ​വി​ഷ്ക​രി​ച്ച നൂ​ത​ന സം​വി​ധാ​ന​മാ​യി​രു​ന്നു ലൈ​വ് പാ​ഴ്സ​ൽ വ​ണ്ടി. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​വ​ശ്യ​സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ, ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​വ​ർ, വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ലൈ​വാ​യി പാ​ഴ്സ​ൽ ഭ​ക്ഷ​ണം ന​ൽ​കി​യ​ത്.

സൊ​സൈ​റ്റി​യു​ടെ കു​ട​യം​പ​ടി​യി​ലു​ള്ള ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു​ള്ള അ​ടു​ക്ക​ള​യി​ൽ​നി​ന്നു പാ​തി ത​യാ​റാ​ക്കി കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ബി​നോ​യി​യു​ടെ വാ​ഹ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ലൈ​വ് അ​ടു​ക്ക​ള​യി​ൽ വ​ച്ചു പാ​ക​പ്പെ​ടു​ത്തി​യാ​ണ് ആ​ളു​ക​ൾ​ക്കു ന​ൽ​കി​യി​രു​ന്ന​ത്. പാ​ഴ്സ​ലാ​യി ന​ൽ​കു​ന്ന​തി​നു പു​റ​മേ വാ​ഹ​ന​ങ്ങ​ളി​ലി​രു​ന്നു ക​ഴി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.
ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്ന നി​ർ​ധ​ന​രാ​യ അ​ന്പ​തോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി​യ​ത്.

പ്ര​ഭാ​ത ഭ​ക്ഷ​ണം

സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ല്ലാ ദി​വ​സ​വും രാ​വി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്നു. ബു​ധ​നാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും.

സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യൂ​ദ​യ​കാം​ഷി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ സു​ഹൃ​ത്തു​ക​ളും ന​ൽ​കു​ന്ന പ​ണ​മാ​ണ് സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നും കോ​വി​ഡ് കാ​ല​ത്തെ കി​റ്റ് വി​ത​ര​ണ​ത്തി​നും സ​ഹാ​യ​ക​ര​മാ​യ​ത്.

പാ​വ​ങ്ങ​ൾ​ക്കാ​യി ഒ​രു അ​ഗ​തി മ​ന്ദി​രം സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ശ്ര​മി​ക്കു​ക​യാ​ണ് ബി​നോ​യി. ബി​നോ​യി മ​ണി: 9961002627
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123