വ​ഞ്ചി​ച്ച കാ​മു​കി​യോ​ട് യു​വാ​വി​ന്‍റെ മ​ധു​ര പ്ര​തി​കാ​രം ഫ്ലെക്സ് ബോർഡിൽ
വ​ഞ്ചി​ച്ച കാ​മു​കി​യോ​ടു​ള്ള പ്ര​തി​കാ​രം ചെ​യ്യാ​ൻ യു​വാ​വ് തെ​ര​ഞ്ഞെ​ടു​ത്ത​ത് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം. ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ് സം​ഭ​വം. തി​ര​ക്കേ​റി​യ റോ​ഡി​നു സ​മീ​പം മു​ൻ കാ​മു​കി​യു​ടെ ചി​ത്രം പ​തി​ച്ച വ​ലി​യൊ​രു ഫ്ലെക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ണ് കാ​മു​ക​ൻ ത​ന്‍റെ ദേ​ഷ്യം തീ​ർ​ത്ത​ത്. "നീ ​ഹൃ​ദ​യം ത​ക​ർ​ത്തു, നീ ​എ​ന്നെ വ​ഞ്ചി​ച്ചു. എ​നി​ക്ക് ബ്രേ​ക്ക് അ​പ്പ് വേ​ണം'. എ​ന്നും അ​തി​ൽ എ​ഴു​തി​യി​രു​ന്നു.

ഇ​ത്രെ​യും ചെ​യ്തി​ട്ടും ക​ലി​പ്പ് തീ​രാ​തെ മെ​ഗാ​ഫോ​ണി​ൽ കാ​മു​കി​ക്കെ​തി​രെ അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ റോ​ഡി​ൽ നി​ന്ന് വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തും സ​മീ​പം നി​ൽ​ക്കു​ന്ന​യൊ​രാ​ൾ ഇ​രു​വ​രെ​യും സ​മാ​ധാ​നി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

യു​വാ​വി​ന്‍റെ പ്ര​വൃ​ത്തി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.