എനിക്ക് ഉറങ്ങേണ്ട, കുസൃതി കാട്ടി പൂച്ചക്കുഞ്ഞ്-വൈറലായി വീഡിയോ
കിടന്നുറങ്ങാന്‍ എത്ര വിളിച്ചാലും വരാത്ത ചില കുഞ്ഞുങ്ങളുണ്ട്.ഇനി വന്നു കിടന്നുവെന്ന് കരുതൂ, അവരുടെ മാതാപിതാക്കളെ ഉറങ്ങാനേ സമ്മതിക്കില്ല. ചാടി മറിഞ്ഞ് എങ്ങനെയെങ്കിലും അവരുടെ ഉറക്കം കെടുത്താനുള്ള പതിനെട്ടടവും പയറ്റും .അതിപ്പോള്‍ മനുഷ്യരാണെങ്കിലും മൃഗങ്ങളാണെങ്കിലും അങ്ങനെ തന്നെയെന്ന് കാട്ടിത്തരികയാണ് ഒരു വീഡിയോ.

ഉറങ്ങിക്കിടക്കുന്ന രണ്ടു പൂച്ചകളുടെ നടുവിലാണ് പൂച്ചക്കുഞ്ഞ് കിടക്കുന്നത്. എങ്ങനെയെങ്കിലും അവരെ എഴുന്നേല്‍പ്പിക്കണം എന്ന് കരുതികൂട്ടി തന്നെ ആശാന്‍ അവരുടെ ഇടയില്‍ കിടന്നുകൊണ്ട് ചാടി മറിയുകയാണ്. ഒടുവില്‍ പൂച്ചക്കുഞ്ഞിന്റെ അധ്വാനം ഫലം കാണുന്നു. സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം കണ്ടുതീര്‍ത്തത് അനവധി പേരാണ്.

എന്‍റെ മകളെപോലെ തന്നെ ഉറങ്ങാനേ സമ്മതിക്കില്ല വീഡിയോ കണ്ട് ഒരാള്‍ കമന്‍റിട്ടതിങ്ങനെ. മനുഷ്യകുഞ്ഞുങ്ങളും മൃഗങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല എന്നുള്ളതിന്‍റെ തെളിവാണ് ഈ വീഡിയോ എന്ന് വേറെരൊള്‍ പറയുന്നു. ഏതായാലും പൂച്ചകുഞ്ഞിന്റെ ഈ കുസൃതി ആരാണെങ്കിലും കണ്ടുനില്‍ക്കും. അത്രക്ക് സന്തോഷം നല്‍കുന്ന ദൃശ്യങ്ങളാണവ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.