ചീഫ് മൗസർ റിപ്പോർട്ടിംഗ് സർ!
അ​ബ്ഡൗ​ണി​ലെ ലോ​റ​ൻ​സ് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ടോം ​ആ​ൻ​ഡ് ജെ​റി ക​ണ്ട് ചി​ല മാ​ര​ക​ത​ന്ത്ര​ങ്ങ​ളൊ​ക്കെ പ​ഠി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കി​ട്ടി​യി​രി​ക്കു​ന്ന പ​ദ​വി അ​ത്ര ചെ​റു​ത​ല്ല​ല്ലോ. ആ​രാ​ണീ ലോ​റ​ൻ​സ് എ​ന്ന​ല്ലേ. ജോ​ർ​ദാ​നി​ലെ ബ്രി​ട്ടീ​ഷ് ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​ർ ലോ​റാ ഡോ​ബ​ൻ ദ​ത്തെ​ടു​ത്ത പൂ​ച്ച​യാ​ണ്. കി​ട്ടി​യി​രി​ക്കു​ന്ന പ​ദ​വി ഏ​തു പൂ​ച്ച​യും കൊ​തി​ച്ചു പോ​കു​ന്ന, ബ്രി​ട്ടീ​ഷ് എം​ബ​സി​യി​ലെ "ചീ​ഫ് മൗ​സ​ർ’ പ​ദ​വി​യും (എ​ലി​പി​ടി​ത്തം). എ​ന്തുത​ന്നെ​യാ​യാ​ലും കി​ട്ടി​യി​രി​ക്കു​ന്ന​ത് മി​ലി​ട്ട​റി പ​ദ​വി​യാ​ണ്. ഇ​തി​നോ​ട​കം ട്വി​റ്റ​റി​ലും ലോ​റ​ൻ​സ് താ​ര​മാ​യി​ക്ക​ഴി​ഞ്ഞ​തി​നാ​ൽ, പി​ടി​ക്കേ​ണ്ട മൗ​സു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ക​ന്പ്യൂ​ട്ട​റി​ന്‍റെ മൗ​സും ഉ​ൾ​പ്പെ​ടും.എ​ലി​വേ​ല ക​ഴി​ഞ്ഞു ബാ​ക്കിവ​രു​ന്ന സ​മ​യ​ത്ത് ട്വി​റ്റ​റി​ലെ ത​ന്‍റെ 57,000 ഫോ​ളോ​വേ​ഴ്സി​നു മു​ന്നി​ലും ലോ​റ​ൻ​സി​ന് എ​ത്തി​യേ പ​റ്റൂ. ഈ​യി​ടെ​യാ​യി ത​ടി​യാ വി​ളി കു​റ​ച്ചു കേ​ൾ​ക്കു​ന്നു​മു​ണ്ട്. പ​ദ​വി ഏ​റ്റെ​ങ്കി​ലും ശ​ത്രു​ക്ക​ളു​ടെ കു​റ​വുമൂ​ലം മേ​ല​ന​ങ്ങാ​ൻ അ​വ​സ​രം കി​ട്ടു​ന്നി​ല്ല​ത്രേ. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് അ​റ​ബ് രാ​ജ്യ​ങ്ങ​ളെ തു​ണ​ച്ച് ഒ​ട്ടോ​മ​ൻ ച​ക്ര​വ​ർ​ത്തി​യോ​ടു യു​ദ്ധം ചെ​യ്ത ബ്രി​ട്ടീ​ഷ് മി​ലി​ട്ട​റി ഓ​ഫീ​സ​ർ ടി.​ഇ. ലോ​റ​ൻ​സി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് ചീ​ഫ് മൗ​സ​ർ​ക്ക് ലോ​റ​ൻ​സ് എ​ന്നു പേ​രി​ട്ട​ത്. നാ​ട്ടി​ലു​ള്ള സ​ക​ല​മാ​ന പൂ​ച്ച​ക​ളു​ടെ​യും ’മു​റുമു​റു​പ്പ്’ അ​സൂ​യാ​ദി​ക​ൾ ശ്ര​ദ്ധി​ക്കാ​തെ ലോ​റ​ൻ​സ് വി​ല​സു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.