"അച്ഛനെ വില്‍പ്പനയ്ക്ക്'; ഈ കുറുമ്പിയുടെ അപാര പ്രതികാരം വൈറല്‍
Wednesday, October 4, 2023 3:56 PM IST
ഈ കുറുമ്പി കുട്ടികള്‍ എപ്പോഴും നമ്മുടെ മനം കവരും. പ്രത്യേകിച്ച് അവരുടെ പിടിവാശികള്‍ കൊണ്ടും ചെയ്തികള്‍കൊണ്ടും ഒരുവീട് ആകെ ബഹളമയമാകും.
എന്നാല്‍ നമ്മള് ഈ വാശിക്ക് സമ്മതിച്ചുകൊടുത്തില്ലെങ്കിലൊ. ഒന്നുകില്‍ കരയും. ചിലര്‍ പിണങ്ങും. എന്നാല്‍ മറ്റൊരു കുസൃതികുട്ടി ചെയ്തത് ഒരു വേറിട്ട പ്രതികരണമാണ്. ഒരു അപാരമായ പ്രതികാരം.
എക്സിലാണ് ഇത് സംബന്ധിച്ച ട്വീറ്റ് എത്തിയത്. സംഭവം ഇതാണ് ഈ കഥയിലെ കുട്ടിയും അവളുടെ അച്ഛനുമായി ചെറുതായി ഒന്ന് പിണങ്ങുന്നു. എന്നാല്‍ ഈ എട്ടുവയസുകാരി ഒരുവേറിട്ട പ്രതികാരം അങ്ങ് നടത്തുകയാണ്.
കുട്ടി "പിതാവിനെ വില്‍പ്പനയ്ക്ക്; രണ്ട് ലക്ഷം വില' എന്നൊന്ന് ഒരു കടലാസില്‍ എഴുതി തന്റെ വീടിന്റെ വാതിലിനുപുറത്ത് വെച്ചു. സംഭവം സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ ആകെ ചിരിപ്പടർത്തി.
"എന്തായാലും കുട്ടി അത്ര എങ്കിലും വിലമതിക്കുന്നല്ലൊ' എന്നാണൊരാള്‍ രസകരമായി കുറിച്ചത്. "പേടിക്കേണ്ട അവളുടെ പിണക്കം മാറുമ്പോള്‍ ആര്‍ക്കും കൊടുക്കാതെ സ്നേഹിച്ചോളും' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.