"സുകൂന്' നഷ്ടപ്പെട്ട സ്ത്രീക്ക് മുംബൈ പോലീസിന്റെ കാവ്യാത്മക മറുപടി; വൈറല്‍
Thursday, November 2, 2023 3:40 PM IST
പണ്ട് പോലീസ് സ്റ്റേഷന് എന്നു കേള്‍ക്കുമ്പോഴെ ആളുകളൊന്ന് പേടിക്കുമായിരുന്നു. എന്നാല്‍ മാറിയ കാലത്ത് ജനങ്ങള്‍ പോലീസുമായി വിവിധ മേഖലകളില്‍ നിര്‍ഭയം സഹകരിക്കുന്നു.
അടുത്തിടെ സമൂഹ മാധ്യമങ്ങള്‍ വഴി ഒരു യുവതി പോലീസുമായി നടത്തിയ സംഭാഷണം നെറ്റിസണില്‍ ഹിറ്റായി മാറിയിരുന്നു. വേദിക ആര്യ എന്ന സ്ത്രീയാണ് തനിക്ക് "സുകൂന്' (സമാധാനം) നഷ്ടപ്പെട്ടതിനാല്‍ പോലീസ് സ്റ്റേഷന് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിവരം എക്സില്‍ പങ്കുവെച്ചത്.
ഇവരുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുംബൈ പോലീസ് രസകരമായ മറുപടി നല്കി. പലരും സമാധാനം അന്വേഷിക്കുന്നുണ്ട്. നിങ്ങളുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നു. വൈകാതെ നിങ്ങളുടെ "റൂഹില്‍' നിങ്ങള്‍ അത് കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് ഞങ്ങള്ക്കരികിലേക്കും വരാം എന്നാണവര്‍ കുറിച്ചത്.
മുംബൈ നഗരത്തിന് സമാധാനം ഉറപ്പാക്കുന്നവര് എന്ന ടാഗും അവര്‍ ചേര്‍ത്തിരുന്നു. നിരവധിപേര്‍ മുംബൈ പോലീസിന്റെ മറുപടിയെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്.