"അമ്പമ്പോ വെടിമരുന്ന് കൊണ്ടൊരു പുള്ളിപ്പുലി'; വൈറല്‍ വീഡിയോ
Saturday, November 11, 2023 11:30 AM IST
ചിലരുടെ കലാപരമായ കഴിവുകള്‍ നമ്മളെ വല്ലാതെ അദ്ഭുതപ്പെടുത്തും. ഒരാളും ചിന്തിക്കാത്ത കാര്യങ്ങളും രീതിയും ഒക്കെയാകും കലാസൃഷ്ടിക്കായി അവര്‍ ഉപയോഗിക്കുക.സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരും ഇത്തരം പ്രകടനങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിച്ചു ആകെ ഞെട്ടിക്കുന്നു.
ഇപ്പോഴിതാ വെടിമരുന്ന് ഉപയോഗിച്ചുള്ള ചില ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരാള്‍ വെടിമരുന്നിനാല്‍ ചില ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നു. ആദ്യം പൂവും പിന്നീട് പുലിയുമാണ് ഒരുക്കിയത്. ഈ മരുന്നിന് കലാകാരന് തീകൊളുത്തുകയാണ്.
എന്നാല്‍ അത് കത്തിതീരുമ്പോഴേക്കും ഇതളുകളുള്ള ഒരു പൂവിന്റേയും മരക്കൊമ്പില്‍ വിശ്രമിക്കുന്ന ഒരു പുള്ളിപ്പുലിയുടേയും ചിത്രങ്ങള്‍ ശരിയായി തെളിയുന്നു.
നെറ്റിസണെ ഞെട്ടിച്ച ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "യുദ്ധത്തിനു മാത്രമല്ല കലയ്ക്കും വെടിമരുന്ന് ഉപകരിക്കുന്നു. നല്ലത്' എന്നാണൊരാള്‍ കുറിച്ചത്.