ദക്ഷിണ കൊറിയയിലെ ജിങ്കോ മരം പൂത്തപ്പോള്‍; പഴക്കം 800 വര്‍ഷം
Wednesday, December 6, 2023 3:42 PM IST
നീണ്ട ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി ജിങ്കോ മരങ്ങള്‍ ദക്ഷിണ കൊറിയയില്‍ കാണാനാകും. ഇപ്പോഴിതാ 800 വര്‍ഷം പഴക്കമുള്ള ഒരു ജിങ്കോമരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.
വോഞ്ജു ബംഗ്യേ-റി ജിങ്കോ എന്നാണിതിന്റെ പേര്. ഏകദേശം 17 മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്നു. ചിലര്‍ ഈ മരത്തിന് 1,100 വര്‍ഷത്തില്‍ പരം പഴക്കമുണ്ടെന്ന് അഭിപ്രായപ്പെടുന്നു.
തങ്കം പോലെ തിളങ്ങുന്ന മരത്തിന് ചുറ്റും ധാരാളം ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ജോസോണ്‍ രാജവംശത്തിന്റെ കാലത്ത് ജിങ്കോ മരത്തിന് ഓണററി ഗവണ്മെന്റ് പദവി ലഭിച്ചതായി കൊറിയ ജോംഗ് ആംഗ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് രണ്ട് കഥകള്‍ അന്നാട്ടിലുണ്ട്. അതിലൊന്ന് സില്ല രാജവംശത്തിന്റെ കാലത്ത് (ബിസി 57-എഡി 935) ഇത് മുളച്ചതാണ് എന്നുള്ളതാണ്.
സില്ലയിലെ അവസാന രാജാവിന്റെ മകനായ കിരീടാവകാശി മൗയി, സന്യാസിയാകാന്‍ കുംഗാംഗ് പര്‍വതത്തിലേക്കുള്ള യാത്രാമധ്യേ ഇത് നട്ടുപിടിപ്പിച്ചതായി മറ്റൊരു ഐതിഹ്യം പറയുന്നു.
യഥാര്‍ഥ്യം എന്താണെങ്കിലും നിലവില്‍ ഇത് വലിയ കൗതുകവും ആനന്ദവുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. "ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം' എന്നണൊരാള് ഇതിനെ വിശേഷിപ്പിച്ചത്.