ഈ കുട്ടി സ്കൂളില്‍ ചേരാന്‍ ആര്‍സിബി വിചാരിക്കണം; രസകരമായ പ്ലക്കാര്‍ഡ്
Thursday, April 27, 2023 3:10 PM IST
ഐപിഎല്‍ ജ്വരത്തിലാണല്ലൊ ക്രിക്കറ്റ് ലോകം. മിക്ക ആരാധകരും തങ്ങളുടെ ഇഷ്ട ടീമുകള്‍ക്കായി രംഗത്തുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ ട്രോളായും മറ്റും എത്താറുണ്ട്. മത്സരത്തിനിടെ ആരാധകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതും സാധാരണമാണ്.
ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ഒരു ടീമാണ് ബംഗളൂരുവിന്റെ ആര്‍സിബി. അതിന് കാരണം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ആ ടീമില്‍ ഉള്ളതാണ്. എന്നാല്‍ ഐപിഎല്‍ തുടങ്ങിയിട്ടിത്ര കാലമായിട്ടും ഒരു കിരീടം സ്വന്തമാക്കാന്‍ ബംഗളൂര് റോയല്‍ ചലഞ്ചേഴ്സിനായിട്ടില്ല. മറ്റ് ടീം അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അവരെ ട്രോളാറുണ്ട്.
ഇപ്പോഴിതാ ആര്‍സിബിയുടെ കഴിഞ്ഞ മത്സരത്തിനിടയില്‍ ഒരു കൊച്ചുപെണ്‍കുട്ടി ഉയര്‍ത്തിപിടിച്ച പ്ലക്കാര്‍ഡ് ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കാരണം "ആര്‍സിബി ഐപിഎല്‍ ജയിക്കുന്നതുവരെ സ്കൂളില്‍ ചേരില്ല' എന്നാണതില്‍ എഴുതിയിരുന്നത്. ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു.
വിലമതിക്കാനാകാത്ത ചില മീമുകള്‍ അതില്‍ നിന്നുണ്ടാവുകയുമുണ്ടായി. "ആര്‍സിബി ഇത്തവണ കപ്പെടുക്കും പേടിക്കെണ്ട' എന്നാണ് ഒരു ബംഗളൂര് ടീം ആരാധകന് കുറിച്ചത്. "പാവം കുട്ടി ഇക്കണക്കിനാണെങ്കില്‍ സ്കൂളിന്റെ പടി ചവിട്ടാന്‍ കഴിയില്ല' എന്നാണ് ആര്‍സിബിയുടെ എതിരാളികള്‍ ട്രോളുന്നത്.