ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ലോത്ത് ബിയര്‍ റെസ്ക്യൂ സെന്റര്‍ 18 വര്‍ഷം പൂര്‍ത്തിയാക്കുന്നു
Monday, November 27, 2023 12:21 PM IST
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരിനം കരടിയാണ് സ്ലോത്ത് ബിയര്‍. സാധാരണയായി പഴങ്ങള്‍, ഉറുമ്പുകള്‍, ചിതലുകള്‍ എന്നിവയെ ആണ് ഇവ ഭക്ഷിക്കുന്നത്. ഇവറ്റകളെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയില്‍ ഇന്‍ര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
ഈ കരടികളുടെ സംരക്ഷണത്തിനായി കര്‍ണാടകയില്‍ ഒരു പാര്‍ക്ക് ആരംഭിച്ചിരുന്നു. 2005ല്‍ ബന്നാര്‍ഘട്ടയില്‍ ആരംഭിച്ച ഈ നാഷണല്‍ ഇപ്പോള്‍ 18 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബന്നാര്‍ഘട്ട കരടി റെസ്ക്യൂ സെന്റര്‍ കര്‍ണാടക വനം വകുപ്പിന്റെയും മൃഗശാല അതോറിറ്റിയുടെയും സഹകരണത്തോടെയാണ് തുടങ്ങിയത്.
നിലവില്‍ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ റെസ്ക്യൂ സെന്റര്‍ കൂടിയാണിത്.
കേവലം രണ്ട് കെട്ടിടങ്ങളുമായി ആരംഭിച്ച ഈ സെന്റര്‍ ഇന്ന് നിരവധി സൗകര്യങ്ങളോടെ നിലകൊള്ളുന്നു. അത്യാധുനിക ഓപ്പറേഷന് തിയറ്റര്‍, ബയോമാസ് അധിഷ്ഠിത പാചക സ്റ്റൗകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ കരടി അടുക്കള എന്നിവയൊക്കെ ഇവിടെയുണ്ട്.
ഇവിടെയിപ്പോള്‍ 60ല്‍ പരം സ്ലോത്ത് കരടികള്‍ ഉണ്ട്. സ്ലോത്ത് ബിയര്‍ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ആളുകളില്‍ വളര്‍ത്താനുള്ള ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ ഈ സെന്റര്‍ ഒരുക്കാറുണ്ട്.
സെലിബ്രിറ്റി സന്ദര്‍ശനങ്ങളുടെയും സജീവമായ സന്നദ്ധസേവന പരിപാടിയുടെയും രൂപത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ പാര്‍ക്കില്‍ സന്ദര്‍ശനം നടത്താൻ നിരവധിയാളുകള്‍ എത്താറുണ്ട്.
ചുരുക്കത്തില്‍ സ്ലോത്തുകളുടെ സംരക്ഷണ ഇടം മാത്രമല്ല ഈ റെസ്ക്യൂ സെന്റര്‍ മറിച്ച് വലിയൊരു തിരിച്ചറിവിന്റെ സ്ഥലം കൂടിയാണിത്.