"സ്വീറ്റ് ഫിഷ് കഫേ'; തായ്ലന്ഡിലെ വിചിത്ര ഭക്ഷണശാല
Tuesday, November 7, 2023 9:47 AM IST
അലങ്കാര മത്സ്യങ്ങളെ ഇഷ്ടപ്പെടാത്താവര്‍ നന്നേ കുറവായിരിക്കും. അത്രയധികം നിറങ്ങളോടെ ഈ മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്ന കാഴ്ച നമ്മുടെ മനസിന് വല്ലാത്ത ഒരു ആനന്ദം സമ്മാനിക്കും.
പലരും ഇത്തരം മത്സ്യങ്ങളെ തങ്ങളുടെ വീടുകളില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ തായ്ലന്ഡില് നിന്നുള്ള ഒരു മത്സ്യക്കാഴ്ച ഏറെ വ്യതസ്തമാണ്.
സമൂഹ മാധ്യമമായ എക്സിലെത്തിയ വീഡിയോയില്‍ തായ്ലന്ഡിലെ ഒരു കഫേയുടെ കാഴ്ചയാണുള്ളത്. ഈ കഫേയുടെ പേര് "സ്വീറ്റ് ഫിഷ് കഫേ' എന്നാണ്. യോസഫോള് ജിത്മുംഗ് എന്നയാളുടേതാണ് ഈ കഫേ.
ഇവിടെ കടയ്ക്കുള്ളില്‍ നിലത്തായി ധാരാളം അലങ്കാര മത്സ്യങ്ങളെ കാണാനാകും. വെള്ളം ധാരാളമായി നിറച്ചിട്ടുണ്ട്. ഇതിനിടയിലായി കസാലകള് സ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തില്‍ ആളുകള്‍ ഭക്ഷണം ആസ്വദിച്ചിരിക്കുമ്പോള്‍ മീനുകള്‍ മുട്ടിയുരുമി പായുന്ന പായുന്ന കാഴ്ചയും
അനുഭവവും കൂട്ടുണ്ടാകും.
ഇത് ഉപഭോക്താക്കളെ തങ്ങളിലേക്ക് എത്തിക്കുമെന്ന ചിന്തയാണ് കടയുടമയ്ക്കുള്ളത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി മാറി. ചിലര്‍ ഈ ഭക്ഷണശാലയുടെ അന്തരീക്ഷത്തെ പ്രശംസിച്ചു. എന്നിരുന്നാലും മറ്റുചിലര്‍ ഈ പ്രവര്‍ത്തിയെ പ്രതികൂലിക്കുന്നുണ്ട്.