ഈ ഓട്ടോറിക്ഷാ മത്സരം എഫ്-1 റേസിലും ആവേശം; വീഡിയോ
Tuesday, November 7, 2023 10:22 AM IST
പാവങ്ങളുടെ ബെന്‍സ് എന്ന് ചിലര്‍ പേര് ചാര്‍ത്തിയിട്ടുള്ള ഓട്ടോറിക്ഷായില്‍ യാത്രചെയ്യാത്തവര്‍ കുറവായിരിക്കും. ഏതു ചെറിയ വഴിയിലൂടെയും ആളുകളുമായി പായുന്ന ഈ മുച്ചക്രം വളരെക്കാലമായി നമ്മുടെ യാത്രകളുടെ ഭാഗമാണ്.
പൊതുവ ഒരു ശരാശരി വേഗത്തില്‍ മാത്രം സഞ്ചരിക്കുന്ന വാഹനമാണിത്. എന്നാല്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ എത്തിയ കാഴ്ചകള്‍ പറയുന്നത് ഓട്ടോറിക്ഷാ റേസിനെക്കുറിച്ചാണ്.
ദൃശ്യങ്ങളില്‍ മൂന്ന് ഓട്ടോകള്‍ ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ കാത്തുകിടക്കുകയാണ്. ഫ്ളാഗ് ഓഫ് ചെയ്യുമ്പോള്‍ ഇവ ഓട്ടം ആരംഭിക്കുന്നു. വിശാലമായ ഒരു മൈതാനത്തിലൂടെയാണ് മൂന്ന് ഓട്ടോ റിക്ഷകളും പായുന്നത്.
അവയില്‍ ഒരെണ്ണം മറ്റുള്ളവയെ പിന്തള്ളി മുന്നേറുകയാണ്. എന്നാല്‍ ദൃശ്യങ്ങളില്‍ പൂര്‍ണതയില്ല. അതിനാല്‍ത്തന്നെ അവയില്‍ ഏത് ഓട്ടോയാണ് വിജയിച്ചതെന്നറിയില്ല.
എന്തായാലും ഈ ഓട്ടോ റേസ് നെറ്റിസണില്‍ ഹിറ്റായി. "നല്ല രസമാണ്. നാടന്‍ എഫ്-1 മത്സരം പോലെ' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ചിലര്‍ക്കിത് അത്ര ഇഷ്ടപ്പെട്ടില്ല. ഇത്തരം ആളുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാണവര് പറയുന്നത്.