അപൂര്‍വ ചങ്ങാത്തം; ഈ മാനും നായയും നമ്മേ അതിശയിപ്പിക്കും
Tuesday, November 7, 2023 10:48 AM IST
നമുക്കൊക്കെ സുഹൃത്തുക്കളും ഉറ്റ സുഹൃത്തും ഒക്കെ കാണുമല്ലൊ. അവരുമായി സമയം ചിലവഴിക്കുന്നത് മനസിന് ഉല്ലാസം നല്കുന്ന ഒന്നാണല്ലൊ. മിക്കവരും തങ്ങളുടെ കൂട്ടുകാരെ കഴിയുന്ന സമയങ്ങളിലൊക്കെ സന്ദര്‍ശിക്കും. ഒത്തൊരുമിച്ച് യാത്രകളും നടത്തും.
എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും ഇത്തരം ചങ്ങാത്തങ്ങൾ സംഭവിക്കാറുണ്ട്. പക്ഷേ അതത് ഇനത്തില്‍ അല്ലാത്തവരാണ് ഈ ചങ്ങാതികള്‍ എങ്കിലൊ? അതൊരു കൗതുകം തന്നെ ആയിരിക്കില്ലെ.
അത്തരമൊരു കാര്യമാണ് എക്സിലെത്തിയ ദൃശ്യങ്ങള്‍ പറയുന്നത്. വീഡിയോയില്‍ ഒരു പെണ്‍മാനും നായയും തമ്മിലുള്ള മനോഹരമായ സൗഹൃദബന്ധം കാണിക്കുന്നു. നിരവധി വര്‍ഷങ്ങളായി ഇവര്‍ കൂട്ടുകാരാണത്രെ.
ദൃശ്യങ്ങളില്‍ ഈ മാന്‍ തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ ഈ നായയ്ക്ക് പരിചയപ്പെടുത്തുന്നത് കാണാം. അപ്പോള്‍ ഈ നായ ആ കുഞ്ഞുങ്ങളെ നക്കിത്തുടയ്ക്കുകയാണ്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അതിശയിപ്പിക്കുന്ന സൗഹൃദം. വളരെ മനോഹരമായ കാഴ്ച' എന്നാണൊരാള്‍ കുറിച്ചത്.