"നടുറോഡാണ് നിങ്ങളങ്ങനെ ഉറങ്ങേണ്ട'; ചൈനീസ് ലേസര്‍ ലൈറ്റുകള്‍ വൈറല്‍
Wednesday, November 8, 2023 9:18 AM IST
ദിവസേന എത്രയെത്ര അപകടങ്ങളാണ് നമ്മുടെ നിരത്തുകളില്‍ സംഭവിക്കുന്നത്. അവയില്‍ മിക്കതിന്റേയും കാരണം വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം.
അതിനാല്‍ത്തന്നെ പലരും പറയും ഉറക്കം വന്നാല്‍ വാഹനം ഒരു വശത്താക്കി നിര്‍ത്തി ഉറങ്ങിയശേഷമാകണം യാത്രയെന്ന്. എന്നാല്‍ പലരും ഓവര്‍ കോന്ഫിഡന്സില് അങ്ങ് പോകും. പിന്നെയങ്ങ്... പോകും.
എന്നാല്‍ എന്തിനും ഏതിനും തങ്ങളുടെ ശെെലിയില്‍ ഉത്തരമുള്ള ചീനക്കാര്‍ ഇക്കാര്യത്തിനും ഒരു പരിഹാരം കെണ്ടത്തി. ചൈനീസ് അധികൃതര്‍ ഹൈവേകളില്‍ ലേസര്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ ഈ ലൈറ്റുകള്‍ പല നിറങ്ങളില്‍ പ്രകാശിക്കും.
തത്ഫലമായി ഡ്രൈവര്‍ ഊര്‍ജ്വസ്വലനാകും. എക്സില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ അതു പറയുന്നുമുണ്ട്.
ക്ഷീണത്തെ ചെറുക്കാനായി രൂപകല്‍പ്പന ചെയ്ത ഈ ലേസര്‍ ലൈറ്റുകള്‍ സമൂഹ മാധ്യമങ്ങളിലും ഹിറ്റായി. നിരവധിപേര്‍ ചൈനയുടെ ഈ ബുദ്ധിയെ പ്രശംസിച്ചു. "വിനോദപൂര്‍വം സുരക്ഷാ യാത്ര' എന്നാണൊരാള്‍ കുറിച്ചത്.