അകപ്പെട്ടുപോയ അന്ധനായ നായയെ രക്ഷിക്കുന്ന പോലീസുകാർ; വീഡിയോ വൈറല്‍
Wednesday, November 8, 2023 11:12 AM IST
സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി നിരവധി ദൃശ്യങ്ങള്‍ എത്താറുണ്ടല്ലൊ. അവയില്‍ പലതും വൈറലായി മാറുന്നത് ഉള്ളടക്കം ഹൃദ്യമാകുന്നതിനാലാണ്. അത്തരത്തിലൊരു കാര്യമാണിത്.
ഫേസ്ബുക്കില്‍ പ്രത്യക്ഷമായ വീഡിയോയയില്‍ അന്ധനായ ഒരു നായയെ ന്യൂയോര്‍ക്ക് പോലീസ് രക്ഷിക്കുന്ന കാഴ്ചയാണുള്ളത്. ക്യൂന്‍സിലെ ബെയ്സ്ലി പോണ്ട് പാര്‍ക്കില്‍ ആണ് സംഭവം.
സ്പാര്‍ക്കി എന്ന എട്ടുവയസുകാരന് നായ അന്ധനാണ്. ഈ നായ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ പെടുകയായിരുന്നു. കണ്ണു കാണാത്തതിനാല്‍ അതിന് രക്ഷപ്പെടാനും ആയില്ല. പോരഞ്ഞ് വെള്ളക്കെട്ടിലെ ചെടികള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തു.
ഈ സമയം ആരോ 911 ലേക്ക് വിളിച്ചു കാര്യം പറഞ്ഞു. ഇതോടെ ന്യയോര്‍ക്ക് പോലീസ് സ്ഥലത്തെത്തി. ഓഫീസര്‍മാരായ ബ്രാന്‍ഡന്‍ വില്യംസും മാര്‍ക്ക് എസ്പോസിറ്റോയും ആണ് സംഭവസ്ഥലത്തെത്തിയത്.
ബോഡി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഇതിലൊരു പോലീസുകാരന് സാഹസികമായി വെള്ളത്തിലൂടെ ചെടികള്‍ വകഞ്ഞുമാറ്റി ഈ നായ്യ്ക്ക് അരികില്‍ എത്തുകയാണ്. അദ്ദേഹം ആ നായയെ എടുത്തുയര്‍ത്തി ഏറെ ആയാസപ്പെട്ടു തിരികെ കരയില്‍ എത്തുന്നു.
പിന്നീട് ഈ രക്ഷാപ്രവര്‍ത്തകര്‍ ഈ നായയേ ഒരു കോട്ടിനാല് പുതച്ചശേഷം തങ്ങളുടെ വാഹനത്തില്‍ കൊണ്ടുപോവുകയാണ്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "നിങ്ങളുടെ സേവനത്തിന് നന്ദി, നായയെ രക്ഷിച്ചതിന് നന്ദി' എന്നാണൊരാള്‍ കുറിച്ചത്.