"തീവണ്ടി, റീല്‍സ്, നൃത്തം, വെറുപ്പിക്കല്‍'; ഈ പ്രവണത നിര്‍ത്തൂവെന്ന് നെറ്റിസണ്
Wednesday, November 8, 2023 3:49 PM IST
സമൂഹ മാധ്യമങ്ങളുടെ വരവിനു മുമ്പും ശേഷവും; ട്രെയിന്‍ യാത്രകളെ ഇത്തരത്തില്‍ തരംതിരിക്കേണ്ട അവസ്ഥയാണെന്നാണ് പലരും പറയുന്നത്. കാരണം ഇന്റര്‍നെറ്റ് കാലഘട്ടത്തിനു മുമ്പ് വളരെ ശാന്തമായിരുന്നത്രെ ട്രെയിന്‍ യാത്രകള്‍.
ആളുകള്‍ തമ്മില്‍ വല്ല കലഹവും ഉണ്ടാകുമ്പോഴൊ അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ കരയുമ്പോഴൊ ഒക്കെ മാത്രമേ അത്ര ശബ്ദം ഉയര്ന്നിരുന്നുള്ളു. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവ് അന്തരീക്ഷമാകെ തകിടംമറിച്ചുവത്രെ.
റീല്‍സും മറ്റുമായി പലരും കളം കൈയടക്കി. ആദ്യമൊക്കെ ആളുകള്‍ കലാപരമായി ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴും ഇത്തരത്തില്‍ നല്ല രീതിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നവര്‍ ഉണ്ടുതാനും.
എന്നാല്‍ മെട്രോ ട്രെയിനുകളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും അടുത്തിടെയായി നിരവധിപേര്‍ റീല്‍സുകള്‍ ചെയ്യുന്നത് എല്ലാ മര്യാദകളും ലംഘിച്ചാണെന്ന ആക്ഷേപം പലകോണില്‍നിന്നും ഉയരുന്നു.
മറ്റുള്ള യാത്രക്കാര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലത്രെ. ഇത്തരം പ്രവര്‍ത്തികളില്‍ പലരും റെയില്‍വേ അധികൃതര്‍ക്ക് പരാതിയും നല്കി. റെയില്‍വേയും പലവട്ടം മുന്നറിയിപ്പ് നല്കി. എന്നിട്ടും റീല്‍സിന്റെ അതിരുകടക്കല്‍ തുടരുകയാണത്രേ.
ഇപ്പോഴിതാ കോല്‍ക്കത്തയില്‍ നിന്നുള്ള ഒരു മെട്രോ ട്രെയിന്‍ നൃത്തം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.സഹേലി രുദ്ര എന്ന യുവതിയാണ് ട്രെയിനില്‍ നൃത്തം ചെയ്തത്. ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് എത്തിയത്.
പ്രശസ്തമായ ഭോജ്പുരി ഗാനത്തിനാണിവര് ചുവടുവച്ചത്. ഷര്‍ട്ടും കീറിയ ജീന്‍സും ധരിച്ച് ഇവര്‍ നൃത്തം ചെയ്യുമ്പോള്‍ യാത്രക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായത്. ചിലര്‍ നൃത്തം ആസ്വദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ മറ്റുചിലര്‍ ഈ നൃത്തത്തില്‍ താതപര്യമില്ലാതെ മുഷിഞ്ഞിരിക്കുകയാണ്.
നൃത്തത്തിന് നിരവധി കമന്റുകള്‍ ലഭിച്ചു. "റെയില്‍വേ ഡിപ്പാര്‍ട്ട്മെന്റ് ഇത്തരത്തിലുള്ളവരില്‍ നിന്ന് കുറച്ച് തുക ഈടാക്കിയാല്‍ സര്‍ക്കാര്‍ കോടീശ്വരന്മാരാകും'എന്നാണൊരാള്‍ കുറിച്ചത്.