20 സിംഹങ്ങള്‍ ഒറ്റ ജിറാഫ്, പക്ഷേ പിന്നീട് സംഭവിച്ചത്; വീഡിയോ
Friday, November 10, 2023 11:47 AM IST
കാട്ടിലെ രാജാവ് എന്നാണല്ലൊ സിംഹങ്ങളുടെ ലേബല്‍. ഒരു സിംഹം ആനയെപോലും അടിച്ചു കൊല്ലാറുണ്ട്. അപ്പോള്‍ 20 സിംഹങ്ങള്‍ക്ക് മുന്നില്‍ ഒരു ജിറാഫ് പെട്ടാല്‍ എന്തായിരിക്കും സ്ഥിതി.
അത്തരമൊരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ ബോട്സ്വാനയിലെ സായ് സൈയിലില് നിന്നുള്ളതാണ്. ഡേവിഡ് ഷെര്‍ എന്ന ഇരുപത്തിയെട്ടുകാരനാണ് ഇത് പങ്കുവച്ചത്.
ഇദ്ദേഹവും മറ്റുചിലരും വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നിരവധി സിംഹങ്ങളെ കാണുവാനായി ഇടയായി. 20 സിംഹങ്ങള്‍ എങ്കിലും ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. ദൃശ്യങ്ങളില്‍ ഈ സിംഹങ്ങള്‍ പായുകയാണ്. അവ ഒരു ജിറാഫിനെ കണ്ടെത്തിയിരിക്കുന്നു.
എന്നാല്‍ ഈ ജിറാഫ് ഇത്രയധികം സിംഹങ്ങളുടെ കാര്യം ആദ്യം അറിഞ്ഞതെ ഇല്ല. അത് ശാന്തമായി വെള്ളം കുടിക്കുകയായിരുന്നു. സിംഹങ്ങള്‍ അടുത്തെത്തിയപ്പോഴാണ് ജിറാഫിന് അപകടം മനസിലായത്.
പിന്നീട് അവിടെ കൂട്ടയോട്ടമായിരുന്നു. ജിറാഫ് സിംഹങ്ങളെ വട്ടംചുറ്റിച്ച് ഓടി. ദൃശ്യങ്ങള്‍ക്ക് ഒടുവില്‍ ജിറാഫ് ഓടി അകലുന്നതായി കാണാം. നിരാശരായി നില്ക്കുന്ന സിംഹങ്ങളെയും കാണാം.
ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി കമന്റുകളും എത്തി. "എതിരാളി എത്ര ശക്തനായാലും കഴിയുന്നത്ര പോരാടുക; വിജയിക്കും. നല്ല സന്ദേശമാണ് ജിറാഫ് നല്‍കുന്നത്' എന്നാണൊരാള്‍ കുറിച്ചത്.