കുക്കര്‍ കൊണ്ടൊരു കോഫി; സംഗതി വൈറല്‍
Friday, November 10, 2023 3:32 PM IST
സൈക്കിളിലും മറ്റുമായി ചായ വില്‍ക്കാനെത്തുന്നവരെ നമുക്ക് തിരക്കുള്ള കവലകളിലും ചന്തയിലുമൊക്കെ കാണാന്‍ കഴിയുമല്ലൊ. സാധാരണയായി ഒരു കെറ്റിലില്‍ നിന്നും ആണ് അവര്‍ ചൂടുള്ള പാല് ഒഴിക്കുക. ചായയോ കോഫിയോ എന്നത് അനുസരിച്ച് ഗ്ലാസിലെ പൊടിയില്‍ മാറ്റം വരുത്തും.
എന്നാല്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കോഫിക്കച്ചവടം അല്പം വ്യത്യസ്തതയാര്‍ന്നതാണ്. ഇവിടെ ഒരു കുക്കറിന്റെ സഹായത്താലാണ് കോഫീ ഒരുക്കല്‍.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ പ്രായമായ ഒരാള്‍ സൈക്കിളില്‍ കോഫി വില്‍പ്പന നടത്തുകയാണ്. ഈ കച്ചവടക്കാരന് ഒരു പാത്രത്തില്‍ പാലും കോഫി പൗഡറും പഞ്ചസാരയും ഇടുന്നു. ശേഷം ഇത് കുക്കറിന്റെ അടുത്തായി കൊണ്ടുപോകുന്നു.
കുക്കറില്‍ നിന്നുള്ള പൈപ്പിലേക്ക് ഈ പാത്രം അടുപ്പിക്കുന്നു. കുക്കറില്‍ നിന്നുള്ള നീരാവിയുടെ ഫലമായി ഈ ഈ കോഫി ചൂടാകുന്നു. പിന്നീട് ഇദ്ദേഹം കോഫി ഗ്ലാസില്‍ പകരുന്നതായും കാണാം.
വൈറലായി മാറിയ ഐഡിയയ്ക്ക് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചു. "ഇത്തരം കണ്ടുപിടിത്തത്തില്‍ ഇന്ത്യക്കാരെ കഴിഞ്ഞെ വേറെ ആളുള്ളൂ' എന്നാണൊരാള്‍ കുറിച്ചത്.