"പാവം ജെറി രണ്ട് പൂച്ചകള്ക്കിടയിലാണ്; രസകരമായ കാഴ്ച
Saturday, November 11, 2023 10:10 AM IST
നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ഏറ്റവും ഭാവനാ സമ്പന്നമാക്കിയ ഒന്നാണല്ലൊ കാര്ട്ടൂണുകള്. അവയില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നില്‍ ഉള്ള ഒന്നാണ് ടോം ആന്‍ഡ് ജെറി. ഒരു എലിയും പൂച്ചയും ഈ ലോകത്തെ ആകെ ഇത്രയേറെ സ്വാധീനിക്കുമെന്ന് ആരും സ്വപ്നത്തില്‍പോലും ചിന്തിച്ചിരിക്കില്ല.
ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ടോമും ജെറിയും നമുക്കിടയില്‍ വിലസുന്നു. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ എത്തിയ ഒരു ടോം ആന്‍ഡ് ജെറി ദൃശ്യവും വൈറലായിരിക്കുന്നു.
എക്സിലെത്തിയ വീഡിയോയില്‍ ഒരു പൂച്ച ടാബില്‍ ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കാണുകയാണ്. കാര്‍ട്ടൂണില്‍ ജെറിയെ ടോ പൂച്ച ഇട്ട് ഓടിക്കുന്നു. എന്നാല്‍ ഇത് കണ്ട ഈ പൂച്ചയും ആവേശഭരിതനായി.
അവന് ടാബ് വഴി എലിയെ പിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നടക്കുന്നില്ല. പക്ഷേ വീണ്ടും കാത്തിരുന്നു ജെറിയെ സ്വന്തമാക്കാന്‍ നോക്കുകയാണ്. ഈ രസകരമായ കാഴ്ചയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഹഹ നല്ലതമാശ' എന്നാണൊരൊള് കുറിച്ചത്.