ബാൻഡിന്റെ പ്രമോഷന് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് കയറുന്ന സംഗീതജ്ഞന്; വീഡിയോ
Saturday, November 11, 2023 3:10 PM IST
ഇക്കാലത്ത് ഒരു കാര്യം ആളുകളുടെ ശ്രദ്ധയില്കൊണ്ടുവരാനായി എന്തൊക്കെ ചെയ്യണം. എന്നാല്‍ അതിപ്പോള്‍ സംഗീതവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും വേണ്ടിവരുമെന്നാണ് ജാരെഡ് ലെറ്റോ പറയുന്നത്.
അമേരിക്കന്‍ നടനും സംഗീതജ്ഞനുമാണ് അദ്ദേഹം. അടുത്തിടെ അദ്ദേഹം എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് സ്കെയിലിംഗ് വഴി കയറുകയുണ്ടായി. 102 നിലകളുള്ള എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് സ്കെയില്‍ ചെയ്യുന്ന ആദ്യവ്യക്തി എന്ന നേട്ടവും ജാരെഡ് സ്വന്തമാക്കി.
ഓസ്കാര്‍ ജേതാവായ ഇദ്ദേഹം തന്റെ ബാന്‍ഡായ തേര്‍ട്ടി സെക്കന്‍ഡ്സ് ടു മാര്‍സിന്റെ ലോക പര്യടനത്തിന്റെ പ്രമോഷനായിട്ടായിരുന്നു ഈ പ്രകടനം. "ഇറ്റ്സ് ദി എന്‍ഡ് ഓഫ്' എന്നതാണ് ബാന്‍ഡിന്റെ പുതിയ ആല്‍ബം.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ചുവന്ന വസ്ത്രങ്ങളണിഞ്ഞ ഇദ്ദേഹം എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ പാതിയിലധികം പിന്നീട്ട് നില്ക്കുന്നതായി കാണാം. "നമ്മൾ മനസ് വെച്ചാല്‍ എന്തും ചെയ്യാന്‍ കഴിയും, ഈ കെട്ടിടം അതിനൊരു സാക്ഷ്യമാണ്' എന്നാണ് ഈ നേട്ടം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പറഞ്ഞത്.