ഇതാണെന്റെ ആരോഗ്യത്തിന്റെ രഹസ്യം;94 കാരന്റെ വെളിപ്പെടുത്തല്‍ വെെറൽ
Tuesday, November 14, 2023 12:25 PM IST
ഇക്കാലത്ത് പ്രായത്തിന്റെ പകുതി എത്തുമ്പോഴേക്കും പലരും മരണത്തിന് കീഴടങ്ങുകയാണ്. പെട്ടെന്നുള്ള മരണങ്ങള് അവരെ അറിയാവുന്നവരെ ആകെ ഞെട്ടിക്കും. ജീവിതശൈലിയാണ് പ്രശ്നമെന്ന് പലരും വിലപിക്കും.
നമ്മുടെമുന്തലമുറ നമ്മളേക്കാള്‍ ആരോഗ്യവാന്മാരാണെന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടും. ഇപ്പോഴിതാ ഒരു 94 വയസുകാരന് തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ ഡോ.പോള്‍ ഷര്‍മ എക്സില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് ഇക്കാര്യം ഉള്ളത്. തനിക്ക് മുന്നില്‍ എത്തുന്ന ഒരു വയോധികനോട് അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം അവര്‍ തേടുന്നു.
താന്‍ എല്ലാ ദിവസവും വ്യായാമം ചെയ്യും. വെളുപ്പിന് നാലിന് എഴുന്നേല്ക്കും. കൂടാതെ യോഗയും ചെയ്യുന്നു. മാത്രമല്ല അല്പം മാത്രം ഭക്ഷണം കഴിക്കുന്നു എന്നാണദ്ദേഹം മറുപടി പറഞ്ഞാത്.
ഇതുകൂടാതെ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു താന്‍ അനാവശ്യമായി വഴക്കിടാറില്ല എന്നതായിരുന്നു അത്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ശരിയാണ് വഴക്ക് ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്' എന്നാണൊരാള്‍ കുറിച്ചത്.