വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാകുന്ന കാര്‍; വൈറല്‍ കാഴ്ച
Tuesday, November 14, 2023 2:55 PM IST
നമ്മുടെ വാഹനവിപണിയില്‍ നിരവധി മോഡല്‍ കാറുകള്‍ എത്താറുണ്ട്. അവയില്‍ പലതിനും ധാരാളം ആരാധകരും ഉണ്ടാകും. അവര്‍ യഥേഷ്ടം നിരത്തുകളില്‍ പായും.
എന്നാല്‍ അംഗപരിമിതരെ പരിഗണിക്കുന്ന മോഡല്‍ വാഹനങ്ങള്‍ കുറവണ്. അവര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടെന്ന് പലരും ഓര്‍ക്കാറില്ല. എന്നാല്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര അടുത്തിടെ പങ്കുവച്ച ഒരു വീഡിയോ ചർട്ച്ചയാവുകയാണ്.
വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടമാകാന്‍ സാധ്യതയുള്ള ഒരു കാറിന്റെ കാര്യമാണിത്. ദൃശ്യങ്ങളില്‍ ഒരുകാര്‍ വന്നു നില്ക്കുന്നതായി കാണാം. ഈ കാറിന്റെ മുകളില്‍ നിന്നും ഒരു പാളി വരികയാണ്.
ശേഷം അതില്‍ നിന്നും ഒരു വീല്‍ചെയര്‍ താഴേക്ക് വരുന്നു. കാറില്‍ ഇരിക്കുന്ന അംഗപരിമിതിയുള്ള യുവതി ഈ വീല്‍ചെയര്‍ നേരെയാക്കുന്നു. ശേഷം അവര്‍ വീല്‍ചെയറില്‍ കയറി പോകുന്നു.
ഈ കാറിന്റെ ഡിസൈനിംഗ് ആനന്ദ് മഹീന്ദ്രയെ സ്വാധീനിച്ചു. "സൂപ്പര്‍ സ്മാര്‍ട്ടും സൂപ്പര്‍ ഉപയോഗപ്രദവുമായ ഡിസൈന്‍'എന്നാണദ്ദേഹം ഈ കാറിനെ വിശേഷിപ്പിച്ചത്. ഇത്തരം സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപിക്കാന്‍ തനിക്ക് താത്പര്യം ഉള്ളതായും അദ്ദേഹം സൂചിപ്പിച്ചു.
നെറ്റിസണും ഈ കാറിന്റെ പ്രവര്‍ത്തനം ബോധ്യപ്പെട്ടു. "മികച്ച ആശയം. ആളുകള്‍ക്ക് അവരുടെ യാത്രാമാര്‍ഗത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലല്ലൊ' എന്നാണൊരു ഉപയോക്താവ് എഴുതിയത്.