"ഞങ്ങള്‍ക്കിഷ്ടപ്പെട്ടു,എടുക്കുന്നു'; കാറിലെത്തി പൂ മോഷ്ടിക്കുമ്പോള്‍
Thursday, November 16, 2023 10:58 AM IST
പൂക്കളെ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. പലരും അത് തലയില്‍ ചൂടുമ്പോള്‍ ചിലരത് വീടിന്റെ പരിസരത്ത് വയ്ക്കും. വലിയ വീടുകളുടെ ഗേറ്റിലും മതിലിലും ഒക്കെ പൂച്ചട്ടികള്‍ കാണപ്പെടുന്നത് ഒരു സാധാരണ കാര്യമാണ്. അത് ആ വീടിനൊരു ഭംഗിയും നല്‍കും.
ഇപ്പോഴിതാ പഞ്ചാബിലെ ഒരു വീടിനു മുന്നിലെ പൂച്ചെടികള്‍ക്ക് സംഭവിച്ച കാര്യം സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയാവുകയാണ്. മൊഹാലിയിലെ സെക്ടര്‍ 78ലെ ഒരു വീടിന്റെ ഗേറ്റിന് മുകളിലായി രണ്ട് പൂച്ചട്ടികള്‍ വച്ചിരുന്നു.
എന്നാല്‍ സിസിടിവയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഒരു കാര്‍ വന്നു നില്ക്കുന്നതും രണ്ട് യുവതികള്‍ ഈ ഗേറ്റിലേക്ക് വേഗം എത്തുന്നതും കാണാം. ഈ യുവതികള്‍ രണ്ട് പൂച്ചട്ടികളും എടുത്ത് സ്ഥലം വിടുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ എത്തിയ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായി. ഇത്തരം മോഷണം നാണക്കേട് ആണ് എന്നാണ് മിക്കവരും പറഞ്ഞുവയ്ക്കുന്നത്. "അവര്‍ പ്രകൃതി സ്നേഹികള്‍ ആണെന്ന് തോന്നുന്നു' എന്നാണൊരാള്‍ രസകരമായി വിമര്‍ശിച്ചത്.