വിവാഹവേദിയിലേക്ക് അല്പം വെറൈറ്റിയില്‍; വരന് കൈയടിച്ച് സോഷ്യല്‍ മീഡിയ
Thursday, November 16, 2023 12:55 PM IST
നിരവധി ആഘോഷങ്ങളുടെ കോര്‍ത്തിണക്കം കൂടിയാണല്ലൊ ഒരു വിവാഹം. രണ്ട് മനസുകള്‍ മാത്രമല്ല ആ ആനന്ദത്തില്‍ പങ്കാളികള്‍ ആകുന്നത്.
എല്ലാ നാട്ടിലും വിവാഹങ്ങൾക്ക് അവരവരുടേതായ ചില ചടങ്ങുകള്‍ കാണും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കാഴ്ചകള്‍ മിക്കവരും പങ്കുവയ്ക്കും. അവയിൽ പലതും വെെറലുമാകും.
വടക്കേ ഇന്ത്യയില്‍ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങാണല്ലൊ വരന്റേയും ബന്ധുക്കളുടെയും ഘോഷയാത്ര. ഇതിൽ പല വരന്മാരും കുതിപ്പുറത്താണ് ആഘോഷപൂര്‍വം സഞ്ചരിക്കുക.
എന്നാല്‍ അടുത്തിടെ അവിടെ നടന്ന ഒരു വിവാഹം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. കാരണം ആഡംബര വാഹനങ്ങളിലൊ കുതിരപ്പുറത്തൊ അല്ല ഈ വരന് എത്തിയത്. പകരം ഒരു കളിപ്പാട്ട കുതിരപ്പുറത്ത് ആണ് ഇദ്ദേഹം വിവാഹപന്തലിലേക്ക് എത്തിയത്.
വെളുത്ത നിറത്തിലുള്ള ഷേര്‍വാണി ധരിച്ച് കളിപ്പാട്ട കുതിരപ്പുറത്ത് എത്തിയ ഈ വരന് നെറ്റിസന്റെ കൈയടി നേടി. മൃഗങ്ങളെ ഉപദ്രവിക്കാഞ്ഞ ഈ നീക്കം നന്നെന്ന് ആണ് ഒട്ടുമിക്കവരും പറയുന്നത്. വരന് വിവാഹാംശസകള്‍ നേരാനും നെറ്റിസണ് മറന്നില്ല.