ഈ സ്നേഹം എത്ര ആഴവും ഹൃദ്യവും; ആനയും പരിപാലകനും തമ്മിലെ കൂടിക്കാഴ്ച കാണാം
Monday, November 20, 2023 2:11 PM IST
കരയിലെ ഏറ്റവും വലിയ ജീവി മാത്രമല്ല ആനയുടെ വിശേഷണം ഏറ്റവും ഓര്‍മയും സ്നേഹവും ഉള്ള ഒരു ജീവി കൂടിയാണത്. തന്നെ പരിപാലിച്ചിട്ടുള്ള ആളെ എത്ര കൊല്ലം കഴിഞ്ഞാലും ആന മറക്കാറില്ല.
നീണ്ട ഇടവേളകള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോഴും ആന ആളെ തിരിച്ചറിയും. അത്തരത്തിലുള്ള നിരവധി കഥകള്‍ നാം പണ്ടുമുതലെ കേള്‍ക്കുന്നു. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത് ശരിവയ്ക്കുന്ന നിരവധി സംഭവങ്ങള്‍ നമുക്ക് മുന്നില്‍ എത്തുന്നു.
അത്തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ ഒരാള്‍ നദിയില്‍ നില്ക്കുന്നതായി കാണാം. ഇദ്ദേഹം നീട്ടിവിളിക്കുമ്പോള്‍ ദൂരേ നിന്നും രണ്ട് ആനകള്‍ അതിവേഗം ഓടിവരികയാണ്.
ഈ മനുഷ്യന് രണ്ടുകൈയും നീട്ടുമ്പോള്‍ ആനകള്‍ അടുത്തെത്തി മുട്ടിയുരുമ്മുന്നു. അവ പല ചേഷ്ടകളാല്‍ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നു. തായ്ലന്ഡിലുള്ള എലിഫന്റ് നേച്ചര്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അവര്‍ തമ്മിലെ സ്നേഹം ആരെയും കൊതിപ്പിക്കും; വലിയ ഹൃദയം' എന്നാണൊരാള്‍ കുറിച്ചത്.