നീരാളിയ്ക്കൊപ്പം നീന്തുന്ന യുവതി; വൈറല്‍ വീഡിയോ
Monday, November 20, 2023 4:02 PM IST
കരയില്‍ ഉള്ളതിലും അധികം ജീവജാലങ്ങള്‍ കടലില്‍ ഉണ്ടെന്നാണ്വെയ്പ്പ്. അവയില്‍ ഒട്ടുമിക്കതിനെയും നമുക്കറിയില്ല. എന്നാല്‍ അറിയാവുന്നവ നമ്മെ അദ്ഭുതപ്പെടുത്തും.
മിക്കവര്‍ക്കും അറിയാവുന്ന ഒരു കടല്‍ജീവിയാണ് നീരാളി. ധാരാളം കൈകള്‍ ഉള്ള ഈ ജീവി കൗതുകവും ഭയവും നമ്മളില്‍ ജനിപ്പിക്കും.
ഇപ്പോഴിതാ ഒരു യുവതിയും നീരാളിയും കൂടിയുള്ള കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഫ്രീഡൈവര്‍ ആയ ഒരു യുവതി നീരാളിയ്ക്ക് സമീപത്തുകൂടി സഞ്ചരിക്കുകയാണ്.
വെള്ളത്തില്‍ കാമറയുമായി യുവതി സാവധാനമാണ് സഞ്ചരിക്കുന്നത്. അതിനാല്‍ത്തന്നെ അവരുടെ സാമീപ്യം നീരാളി തെല്ലും ഭയപ്പെടുന്നില്ല. മനോഹരമായ ഒരു കാഴ്ചയാണ് ഇവരുടെ സഞ്ചാരം.
നെറ്റിസണില്‍ നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "അവ ഏറ്റവും അവിശ്വസനീയമായ സൃഷ്ടിയാണ്; നീരാളിയുമായി അത്ര നിമിഷം പങ്കിടാന്‍ സാധിച്ച യുവതി ഭാഗ്യവതിയാണ്'എന്നാണൊരാള്‍ കുറിച്ചത്.