പാമ്പിനൊരുമ്മ; ഓരോരോ ഹോബികള്..!
Wednesday, November 22, 2023 12:37 PM IST
മനുഷ്യരെല്ലാം പല പ്രകൃതക്കാരാണ്. ഹോബികളുടെ കാര്യത്തിലും അങ്ങനെതന്നെ. ഒരാൾക്ക് ഇഷ്ടം തോന്നുന്ന കാര്യം മറ്റൊരാൾക്ക് അനിഷ്ടകരമായിരിക്കും.
ഒരു യുവാവ് വളരെ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു കാര്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. പക്ഷേ, വീഡിയോ കണ്ട ഭൂരിഭാഗവും യുവാവിന്റെ പ്രവൃത്തിക്ക് ലൈക്കിനു പകരം ഡിസ് ലൈക്ക് അടിക്കുകയാണ് ചെയ്തത്.
പത്തി നിവർത്തി നിൽക്കുന്ന പാമ്പിന്റെ തലയിൽ യാതൊരു ഭയവും കൂടാതെ യുവാവ് ഉമ്മ വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. സ്നേക്ക് ലവർ നിരസിംഹ എന്ന പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
ഇഷ്ടംകൊണ്ടാണ് ഈവിധം ചെയ്യുന്നതെന്നു പറഞ്ഞാലും വന്യജീവികൾ അപകടകാരികളാണെന്നും അവയെ അവയുടെ വഴിക്ക് വിടുകയാണ് ചെയ്യേണ്ടതെന്നും കമന്റുകളിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും ചിലർ നിർദേശിച്ചു.
അടുത്തിടെ യുപിയിലെ ഡിയോറിയ ജില്ലയിൽ പാന്പിനെ കൈയിലെടുത്ത് അഭ്യാസം കാട്ടിയ ഒരു യുവാവ് പാന്പിന്റെ കടിയേറ്റു മരിച്ചിരുന്നു.