മുട്ടയില്ലാത്ത കേക്ക് റെഡി; 85 കാരിയുടെ കുക്കറി ഷോ കാണാം
Friday, December 1, 2023 11:19 AM IST
ഭക്ഷണത്തിന്റെ വലിയൊരു പരീക്ഷണശാല തന്നെയാണ് സൈബര്‍ ലോകം. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കാണാന്‍ കഴിയുന്ന ഒന്നാണ് കുക്കറി ഷോ ചാനലുകള്‍. പലയിടങ്ങളിലുമുള്ള സ്വാദ് അവനവന്റെ തീന്മേശയില് എത്തിക്കാന്‍ ഇതിലുടെ പലര്‍ക്കും സാധിക്കുന്നു.
ഇത്തരം പാചകപരിചയപ്പെടുത്തലുകാര്ക്ക് നിരവധി സ്ഥിരം പ്രേഷകര്‍ ഉണ്ടുതാനും. അത്തരത്തില്‍ ധാരാളം പ്രേക്ഷകര്‍ ഉള്ള ഒരു 85 വായസുകാരിയുടെ കാര്യമാണിത്.
വിജയ് നിശ്ചല്‍ എന്നാണ് ഈ വ്ളോഗറുടെ പേര്. ചെറുപ്പത്തിലെ പാചകത്തില്‍ നല്ല താത്പര്യം ഇവര്‍ക്കുണ്ടായിരുന്നു. പാചകപ്പുരയില്‍ പല പരീക്ഷണങ്ങളും സ്വന്തമായി നടത്തി ആനന്ദം കണ്ടെത്തുമായിരുന്നു. പ്രായം 85ല്‍ എത്തിയപ്പോഴും ആ പതിവ് തുടര്‍ന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചുമകനാണ് പാചകവുമായി ബന്ധപ്പെട്ട ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ നിശ്ചലിനെ സഹായിച്ചത്. "ദാദി കി രസോയി' എന്ന ചാനലിലൂടെയായിരുന്നു ആദ്യത്തെ വീഡിയോകള്‍ ചെയ്തത്.
പിന്നീട് ഇവര്‍ ഒരു ഇന്‍സ്റ്റഗ്രാം ചാനല്‍ തുടങ്ങി. അതിലൂടെയും പുതിയ പാചകവിശേഷങ്ങള്‍ പങ്കുവച്ചു. ആ ചാനലും ഹിറ്റായി മാറി. നിലവില്‍ എട്ടുലക്ഷത്തിലധികം ഫോളോവേഴ്സ് ശ്രീമതി നിശ്ചലിനുണ്ട്.
അടുത്തിടെ മുട്ട ഉപയോഗിക്കാതെ കേക്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പാട്ടും പാടി ഉത്സാഹഭരിതയായി ഈ മുത്തശ്ശി കേക്ക് ഉണ്ടാക്കിയപ്പോള്‍ നെറ്റിസണ് അത് ആസ്വദിച്ചു.
നിരവധി കമന്റുകള്‍ ഈ വീഡിയോയ്ക്ക് ലഭിച്ചു. "നന്നായിരിക്കുന്നു; ഏറ്റവും എളുപ്പമുള്ള മുട്ടയില്ലാത്ത കേക്ക് പാചകക്കുറിപ്പ്' എന്നാണൊരാള്‍ കുറിച്ചത്.